ഏക സിവില്‍ കോഡ് ; നാഗാലാന്റിന്റെ ആശങ്കകള്‍ പരിഗണിക്കുമെന്ന് അമിത് ഷാ
1 min readന്യൂഡല്‍ഹി: ഏക സിവില്‍ക്കോഡുമായി ബന്ധപ്പെട്ട നാഗാലാന്‍ഡിന്റെ ആശങ്കകള്‍ കേന്ദ്രം സജീവമായി പരിഗണിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
മുഖ്യമന്ത്രി നെയ്ഫ്യുറിയോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘത്തിനാണ് അമിത് ഷാ ഉറപ്പുനല്‍കിയത്.
നിയമം നടപ്പിലാകുമ്പോള്‍ മതപരമായ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമോ എന്ന ആശങ്കയാണ് സംഘം ആഭ്യന്തര മന്ത്രിയെ അറിയിച്ചത്. മുഖ്യമ ന്ത്രിയുടെ നേതൃത്വത്തിലുള്ള 12 അംഗ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്.
ഏക സിവില്‍കോഡ് നാഗാലാന്‍ഡില്‍ നടപ്പാക്കിയാല്‍ സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ സംഘം അമിത് ഷായെ അറിയിച്ചു. ക്രിസ്റ്റ്യന്‍ വിഭാഗത്തിന്റെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ടാണ് സംഘം മുഖ്യമായുള്ള ആശങ്ക പങ്കിട്ടത്. 22ാം നിയമ കമ്മീഷന്റെ പരിഗണനയിലേക്ക് ഈ വിഷയം വിടുന്നതടക്കം കേന്ദ്ര പരിഗണനയിലുണ്ടെന്നു അമിത് ഷാ സംഘത്തെ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് അമിത് ഷാ നെയ്ഫ്യുറിയോയുമായി ചര്‍ച്ച നടത്തി. പിന്നാലെയാണ് ക്രിസ്റ്റ്യന്‍, ആദിവാസി വിഭാഗങ്ങളെ ഒഴിവാക്കുമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി പറഞ്ഞത്.