എടിഎം തല്ലിപ്പൊളിച്ച് 27 ലക്ഷം രൂപ തട്ടിയെടുത്ത് വഴിയില്‍ ഉപേക്ഷിച്ചു

1 min read

ജയ്പൂര്‍: രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ ഒരു പൊതുമേഖലാ ബാങ്കിന്റെ എടിഎം പിഴുതെടുത്ത് കൊണ്ടുപോയി 27 ലക്ഷം രൂപ കൊള്ളയടിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കൊള്ളയടിച്ച സംഘത്തെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ബാങ്ക് ഓഫ് ബറോഡ എടിഎം ഒരു എസ്‌യുവിയില്‍ കെട്ടിയ ശേഷമാണ് പിഴുതെടുത്തത് എന്നാണ് വിവരം. സിസിടിവികളെ വിദഗ്ധമായി മറിച്ചാണ് കൊള്ള നടന്നത്. എടിഎമ്മിലെയും പരിസരത്തെയും സിസിടിവി ക്യാമറകളില്‍ പെയിന്റ് തെളിച്ച് അവയുടെ കാഴ്ച കവര്‍ച്ചക്കാര്‍ മറച്ചിരുന്നു.

എടിഎം അപകടത്തിലാണ് എന്ന സന്ദേശം ബംഗളൂരുവിലെ എടിഎമ്മിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന ഏജന്‍സി പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സംഘങ്ങളെ അലേര്‍ട്ട് ചെയ്തു. എന്നാല്‍ സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടു.

ഒരു പൊലീസ് പെട്രോള്‍ സംഘത്തിന്റെ മുന്നില്‍ കവര്‍ച്ച സംഘത്തിന്റെ വാഹനം പെട്ടെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് ശംബുഗഡ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഹനുമാനറാമിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അയല്‍ ജില്ലകളില്‍ അടക്കം പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കൊള്ള സംഘത്തെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഏകോപിക്കാനാണ് രാജസ്ഥാന്‍ പൊലീസ് തീരുമാനം. വ്യാപകമായി സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

Related posts:

Leave a Reply

Your email address will not be published.