മോദിക്കൊപ്പം അപ്രതീക്ഷിത അതിഥികള്‍.

1 min read

നവ്യ നായരും സ്റ്റീഫന്‍ ദേവസിയും വിജയ് യേശുദാസും യുവത്തില്‍.

യുവം ഇന്ന് കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുകയാണ്. കേരളത്തിന്റെ സ്മാര്‍ട്ട്‌സിറ്റിയായ കൊച്ചിയില്‍ തന്നെ യുവം സംഘടിപ്പിക്കുന്നതിന് പ്രത്യേക അജണ്ടയുണ്ട്. മോദി വിരുദ്ധരുടെ തട്ടകമായ കേരളത്തില്‍ തന്നെ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് വിശാലമായ കാഴ്ചപ്പാടോടുകൂടിയാണ്. ദക്ഷിണേന്ത്യ കീഴടക്കുക എന്ന ലക്ഷ്യം തന്നെയാണ് ഇതിനു പിന്നിലുള്ളത്. ആര്‍എസ്എസിന് ഏറ്റവും അധികം ശാഖകളുള്ള സംസ്ഥാനമാണ് കേരളം. പക്ഷേ അതിന്റെ പ്രയോജനം തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ലഭിക്കുന്നില്ല. വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് ബിജെപിയും ആര്‍എസ്എസും മുന്നോട്ടുപോകുന്നത്.

യുവാക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് യുവത്തിനുള്ളത്. ഒന്നര ലക്ഷത്തിലധികം പേരാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എല്ലാ വിഭാഗത്തിലും പെട്ട യുവജനത ഇതില്‍ പങ്കെടുക്കുന്നുണ്ട്. പങ്കെടുക്കുന്നവര്‍ ബിജെപി പ്രവര്‍ത്തകരാകണമെന്നില്ല. രാജ്യവികസനത്തോട് താത്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. ദേശീയ കാഴ്ചപ്പാടുള്ളവരായിക്കും പങ്കെടുക്കുന്നവര്‍. രാജ്യത്തിന്റെ പുരോഗതിക്കായി യുവാക്കള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാം. അനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വികരിക്കപ്പെടും. യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് മോദി മറുപടി പറയും. 1.8 കിലോമീറ്റര്‍ റോഡ്‌ഷോ നടത്തിയാണ് മോദി ഓഡിറ്റോറിയത്തിലെത്തുന്നത്. മോദിയെ സ്വീകരിക്കാന്‍ വന്‍ജനാവലിയാണ് കൊച്ചിയില്‍ എത്തിയിരിക്കുന്നത്.

ഒട്ടേറെ കലാകാരന്‍മാരും യുവത്തില്‍ പങ്കെടുക്കുന്നുണ്ട്. അതില്‍ ്ശ്രദ്ധേയനാണ് വിജയ് യേശുദാസ്. നവ്യാനായരുടെ വന്ദേമാതരം എന്ന നൃത്തശില്പവും സ്റ്റീഫന്‍ ദേവസിയുടെ സംഗീതപരിപാടിയും പരിപാടികള്‍ക്ക് മാറ്റു കൂട്ടും. ഇടതുകാഴ്ചപ്പാട് പുലര്‍ത്തുന്ന നവ്യാനായരെപ്പോലുള്ളവരുടെ സാന്നിദ്ധ്യം, കാറ്റ് ബിജെപിക്ക്് അനുകൂലമായാണ് വീശുന്നതെന്ന സൂചനയാണ് നല്‍കുന്നത്.

താരങ്ങളുടെ പ്രതിഫലം കൂടുതലാണ്. വായില്‍ത്തോന്നുന്ന തുകയാണ് ഓരോരുത്തരും ചോദിക്കുന്നത്. അത് ഇനി നുവദിക്കാന്‍ സാധ്യമല്ല. കണ്ടന്റ് ആണ് പ്രധാനം. അരം കുലുക്കിയല്ല നിരമ്മാതാവ് പണമുണ്ടാക്കുന്നത്. ആരെ വച്ചു പടം എടുക്കാമെന്നാണ് ഇന്നത്തെ അവസ്ഥ.

Related posts:

Leave a Reply

Your email address will not be published.