തിരുവനന്തപുരത്ത് നിന്നുള്ള 2 ട്രെയിനുകള്‍ വൈകിയോടുന്നു

1 min read

തിരുവനന്തപുരം : തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍, കൊച്ചുവേളി സ്റ്റേഷനുകളില്‍ നിന്നുള്ള രണ്ട് ട്രെയിനുകള്‍ വൈകിയോടുന്നു. ഹസ്രത്ത് നിസാമുദ്ദീന്‍ സ്വര്‍ണ്ണ ജയന്തി, കൊച്ചുവേളി മൈസൂരു ട്രെയിന്‍ എന്നിവയാണ് വൈകിയോടുന്നത്.

സ്വര്‍ണ ജയന്തി ഇന്ന് പുറപ്പെടാന്‍ വൈകും

ഇന്ന് ഉച്ചക്ക് 2.15 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട ഹസ്രത്ത് നിസാമുദ്ദീന്‍ സ്വര്‍ണ്ണ ജയന്തി സൂപ്പര്‍ഫാസ്റ്റ് (ട്രെയിന്‍ നമ്പര്‍ 12643), ഹസ്രത് നിസാമുദ്ദിന്‍ നിന്നുള്ള പെയറിങ് ട്രെയിന്‍ വൈകി ഓടുന്നത് കാരണം രാത്രി 09.00ന് മാത്രമേ പുറപ്പെടുകയുള്ളു.

കൊച്ചുവേളി മൈസൂരു ട്രെയിന്‍

കൊച്ചുവേളി മൈസൂരു ട്രെയിന്‍ ഇന്ന് 2 മണിക്കൂര്‍ 55 മിനിറ്റ് വൈകി പുറപ്പെടും. ഇന്ന്(20.12.22) വൈകിട്ട് 04.45ന് കൊച്ചുവേളിയില്‍ നിന്ന് (ആലപ്പുഴ വഴി) മൈസുരുവിലേക്ക് സര്‍വീസ് നടത്തേണ്ട പ്രതിദിന എക്‌സ്പ്രസ്സ് ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍: 16316) രാത്രി 07.40ന് മാത്രമേ കൊച്ചുവേളിയില്‍ പുറപ്പെടുകയുള്ളു. മൈസൂരുകൊച്ചുവേളി പ്രതിദിന എക്‌സ്പ്രസ്സ് (പെയറിങ്ങ് ട്രെയിന്‍) വൈകിയതിനാലാണ് 16316 ട്രെയിന്‍ റീഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

Related posts:

Leave a Reply

Your email address will not be published.