വെഞ്ഞാറമൂട്ടില്‍ ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ ആള്‍ മരിച്ചു; മകളുടെ നില ഗുരുതരം
1 min readതിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷിബു മരിച്ചു. മകള്‍ അലംകൃതയുടെ നില ഗുരുതരമായി തുടരുന്നു. അതിവേഗത്തില്‍ വന്ന ആംബുലന്‍സ് ഇടിച്ചാണ് വഴിയരികില്‍ നില്‍ക്കുകയായിരുന്ന അച്ഛനും മകള്‍ക്കും പരിക്കേറ്റത്. ഇവര്‍ വെഞ്ഞാറമൂട് സ്വദേശികളാണ്. ആംബുലന്‍സ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് പൊലീസ് വ്യക്തമാക്കി. മകള്‍ അലംകൃതയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.