അച്ഛനും മകനും മരിച്ചനിലയില്‍; രണ്ടര വയസുകാരന്റെ മൃതദേഹം ബക്കറ്റില്‍
1 min readതൃശ്ശൂര്‍: ആളൂരില്‍ അച്ഛനും രണ്ടര വയസുകാരനായ മകനും മരിച്ച നിലയില്‍. ബിനോയ് എന്ന 37ക്കാരനും രണ്ടര വയസുളള മകന്‍ അര്‍ജുണിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിലും, ബിനോയിയുടെ മൃതദേഹം തൂങ്ങിയ നിലയിലുമായിരുന്നു.
മകനെ കൊലപ്പെടുത്തിയ ശേഷം ബിനോയ് തൂങ്ങിമരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ലോട്ടറി വില്‍പ്പന നടത്തിയായിരുന്നു പ്രാവാസിയായിരുന്ന ബിനോയ് ഉപജീവനം നടത്തിയിരുന്നത്. കുട്ടിക്ക് സംസാര ശേഷി ഉണ്ടായിരുന്നില്ല. ഇതിന്റെ വിഷമത്തിലാണ് ഇത്തരത്തില്‍ കൃത്യം നടത്തിയതെന്നാണ് കരുതുന്നത്.
ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പമായിരുന്നു ബിനോയ് താമസിച്ചിരുന്നത്. മൂത്ത മകനും ഭാര്യയും വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു സംഭവം. ഇവര്‍ ഉണര്‍ന്ന് രാവിലെ നോക്കിയപ്പോള്‍ മകനെ ബക്കറ്റില്‍ മരിച്ച നിലയിലും ബിനോയിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.