തുര്‍ക്കി-സിറിയ ഭൂകമ്പം : മരണം 550 കടന്നു
1 min readഇസ്താംപൂള്‍ : അയല്‍രാജ്യങ്ങളായ തുര്‍ക്കിയിലും സിറിയയിലും അതിശക്തമായ ഭൂചലനം. രണ്ടിടങ്ങളിലുമായി 300ലധികം ആളുകള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
മരണറിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രതരേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്.15 മിനിട്ടിനുശേഷം 5.7രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. 16 തുടര്‍ ചലനങ്ങളാണ് ഇവിടെ ഉണ്ടായത് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണതായും ധാരാളംപേര്‍ ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലബനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.
പ്രാദേശിക സമയം 4.17നാണ് ഭൂകമ്പമുണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ പുറത്തെടുക്കാനുളള ശ്രമങ്ങള്‍ തുടുകയാണ്. സിറിയയുടെ അതിര്‍ത്തിയോട്‌ചേര്‍ന്നുള്ള തെക്കു-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുര്‍ക്കിയിലെ 10 നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി പറഞ്ഞു. ദുരന്തമേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും ദുരന്തത്തെ രാജ്യം ഒറ്റക്കെട്ടായിനേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ അറിയിച്ചു. ആറ് തുടര്‍ചലനങ്ങള്‍ ഇവിടെ അനുഭവപ്പെട്ടു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് ആളുകള്‍ പ്രവേശിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സിറിയയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ 42പേര്‍ മരിക്കുകയും 200പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിയറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ്‌മേഖലയില്‍ നിന്നും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
തുര്‍ക്കിയില്‍ 1999ല്‍ 7.4 തീവ്രതരേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 17,000പേര്‍ മരണമടഞ്ഞിരുന്നു. 2020 ജനുവരിയില്‍ 40പേരും ഒക്‌ടോബറില്‍ 114പേരും ഇവിടെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചു.