ആല് മരത്തിന് ചുവട്ടില്‍ ട്രീ വാക്ക്
1 min readതിരുവനന്തപുരം: വേനല്‍ ചൂട് കൂടുന്തോറും ചുറ്റും ഉള്ള ഓരോ മരത്തിന്റെയും തണലും തണുപ്പും അമൂല്യം ആകുന്നു. നഗരത്തിലെ തണല്‍ മരങ്ങളുടെ സാന്നിദ്ധ്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി 04.04.2023 വൈകുന്നേരം 5 മണിക്ക് ട്രീ വാക്കിന് തുടക്കം കുറിക്കുന്നു. പിഎംജി ഓഫീസിനു എതിര്‍വശമുളള ആല് മരത്തിന്റെ ചുവട്ടിലാണ് നടത്തുന്നത്. എം.ബി.എസ് യൂത്ത് ക്വയര്‍ അവതരിപ്പിക്കുന്ന മര ഗാനങ്ങളും ഉണ്ടായിരിക്കും.