ട്രഷറി നിയന്ത്രണം; 10 ലക്ഷത്തിനു മുകളിൽ ബില്ലുകൾ മാറാൻ അനുമതിവേണം
1 min readതിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ട്രെഷറി ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണം.
നിയന്ത്രണം നടപ്പിലാക്കുന്നതിനായി സോഫ്റ്റ് വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, ട്രെഷറി ഡയറ്കടർക്ക് നിർദ്ദേശം നൽകി. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ബില്ലുകൾ വൻതോതിൽ എത്താൻ തുടങ്ങിയതോടെയാണ് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ നിർബന്ധിതമായത്. ട്രെഷറി നിയന്ത്രണം സർക്കാർ എത്തി നിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നതാണ്.