ട്രാൻസ്‌മെൻ പ്രവീൺനാഥ് മരണമടഞ്ഞു
1 min readമരണം പങ്കാളിയുമായി വേർപിരിഞ്ഞെന്ന വാർത്തയ്ക്കു പിന്നാലെ
തൃശൂർ : കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡറായ പ്രവീൺനാഥ് മരണമടഞ്ഞു. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ച പ്രവീൺ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പാലക്കാട് നെന്മാറ സ്വദേശിയാണ്. മിസ്റ്റർ കേരള ട്രാൻസ്‌മെൻ ആയിരുന്നു പ്രവീൺ. ട്രാൻസ് ജെൻഡർ സമൂഹത്തിൽ നിന്നും ബോഡി ബിൽഡിംഗിലേക്കു കടന്നു വന്ന എാക വ്യക്തിയാണ് പ്രവ
കഴിഞ്ഞ ഫെബ്രുവരിയിലാണ് മോഡലും ട്രാൻസ് വുമണുമായ റിഷാന ഐശുവുമായുള്ള വിവാഹം നടന്നത്. എാറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇരുവരും പിരിയുന്നതായുള്ള വാർത്തകൾ എാതാനും ദിവസം മുൻപ് പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ ഈ വാർത്തകൾ നിഷേധിച്ച് പ്രവീൺ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഭാര്യാഭർത്താക്കന്മാർ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലെന്നും വിവാഹമോചനത്തെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നുമായിരുന്നു പ്രവീണിന്റെ പ്രതികരണം.