ദേശാഭിമാനിക്ക് പണം നല്‍കാത്തതിന് സ്ഥലം മാറ്റം
1 min readസി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ വാര്‍ഷിക വരിസംഖ്യ എടുക്കാത്തതിന് ആരോഗ്യവകുപ്പിലെ ജീവനക്കാരെ സ്ഥലം മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് ഗ്രേഡ് ടു തസ്തികയില്‍ അത്യാഹിത വിഭാഗത്തിലും ഓപ്പറേഷന്‍ തിയറ്ററുകല്‍ലും സേവന മനുഷ്ഠിക്കുന്ന ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. എസ്. എ ടി ആശുപത്രിയില്‍ നിന്നും 9 പേരെയും സ്ഥലം മാറ്റി. ദേശാഭിമാനി സി.പി.എമ്മിന്റെ മുഖപത്രമാണ്. ദേശാഭിമാനിക്ക് വാര്‍ഷിക വരിസംഖ്യ ചേര്‍ക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനവും. സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്നാ് സര്‍വീസ് ചട്ടങ്ങള്‍ അനുശാസിക്കുന്നത്. എന്നാല്‍ എന്‍.ജി.ഒ യൂണിയനും ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും ഇത് ബാധകമല്ല. അവര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് വരിക്കാരാവും. ഇങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് ജീവനക്കാരില്‍ നിന്ന് പിരിക്കുന്നത്. ഭാര്യയും ഭര്‍ത്താവും ജീവനക്കാരാണെങ്കിലും രണ്ടുപേരും ഒരേ വീട്ടിലേക്ക് രണ്ടു പത്രത്തിന് പണം നല്‍കണം. പത്രം മാത്രം ഒന്നുനല്‍കും. രണ്ടാമത്തേത് പാര്‍ട്ടി ഓഫീസുകളിലേക്കോ പാര്‍ട്ടി നിയന്ത്രണത്തിലുളള വായന ശാലകളിലേക്കോ നല്‍കാം. പണം നല്‍കാത്തവര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കും. പ്രത്യാഘാതങ്ങള്‍ ഭയന്ന് എല്ലാവരും വരിക്കാരാവും. പലരും പത്രം തുറന്നുനോക്കാറില്ല. എന്‍.ജി.ഒ യൂണിയന്‍ അംഗത്വമെടുത്തില്ലെങ്കിലും ഇതേ പോലെ പ്രതികാര നടപടികള്‍ സ്വീകരിക്കും. അംഗത്വമെടുത്താല്‍ പിന്നെ പല പല പേരുകളിലുള്ള പിരിവ് നല്‍കണം. ജാഥയ്ക്ക് പോകണം. പഠിച്ച് ജോലി നേടിക്കഴിഞ്ഞാല്‍ യൂണിയന്റെ ഔദാര്യത്തില്‍ ജോലി കിട്ടിയതുപോലെയാണ് നേതാക്കള്‍ പെരുമാറുന്നതെന്നും ജീവനക്കാര്‍ പറയുന്നു.