നേട്ടം കൊയ്ത് ടൊവിനോ ചിത്രവും
1 min readകുറ്റാന്വേഷണ സിനിമകളുടെ ഗണത്തിലേക്ക് ആകാംഷയോടെ പ്രേക്ഷകര്‍ മനസ്സില്‍ ചേര്‍ത്തുവെച്ചിരിക്കുകയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രവും.. ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ചിത്രം പുത്തന്‍ റിലീസുകള്‍ക്കിടയിലും കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്. 40 കോടി ആഗോള ബോക്‌സോഫീസ് കളക്ഷനുമായി വന്‍ കുതിപ്പ് തുടരുകയാണ്. കൂടാതെ നെറ്റ്ഫ്‌ലിക്‌സ് വലിയ തുകയ്ക്ക് ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയതായും സൂചനയുണ്ട്. നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തൊണ്ണൂറുകളുടെ ആരംഭത്തില്‍ കേരളത്തില്‍ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.