മരുമോനെ തൊട്ടു, കടകംപള്ളിക്കെതിരെ cpm

1 min read

cpm എം.എല്‍ എ  കടകംപള്ളി സുരേന്ദ്രനെതിരെ cpm സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. തലസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് കടകംപള്ളിയാണ് എന്ന വികാരമാണ് പാര്‍ട്ടിക്കുള്ളത്.  സ്മാര്‍ട്ട് സിറ്റി വികസനത്തിന്റെ പേരില്‍ തലസ്ഥാന ജനതയെ തടങ്കലിലാക്കുന്നു എന്നായിരുന്നു കടകംപള്ളിയുടെ വിമര്‍ശനം. ഇതിനെതിരെ പൊതുമരാമത്തു മന്ത്രി മുഹമ്മദ്‌റിയാസ് ഉടനെ രംഗത്തെത്തിയിരുന്നു. കരാറുകാരെ മാറ്റിയപ്പോള്‍ ചിലര്‍ക്ക് പൊളളി എന്നായിരുന്നു കടകംപള്ളിയെ ലക്ഷ്യം വെച്ച് റിയാസ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് സംസ്ഥാനസമിതിയിലെ വിമര്‍ശനം. പാര്‍ട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിലാക്കി എന്ന ആക്ഷേപമാണ് കടകംപള്ളി നേരിടുന്നത്.  ശിക്ഷ എന്താകുമെന്ന് മാത്രം നോക്കിയാല്‍  മതി. തരം താഴ്ത്തലാണോ അതോ പരസ്യ ശാസനയോ? മരുമോന്റെ വകുപ്പിനെ കുറ്റം പറഞ്ഞാല്‍ അമ്മായി അപ്പന് പൊള്ളാതിരിക്കുമോ?

Related posts:

Leave a Reply

Your email address will not be published.