ഇന്ന് ഇന്ത്യന്‍ നാവികസേനാ ദിനം
1 min readലോകത്തിലെ തന്നെ ഏറ്റവും മികച്ച നാവിക സേനയാണ് ഇന്ന് ഇന്ത്യയിലേത്. പാക്ക് തുറമുഖമായ കറാച്ചിയെ മുള്‍മുനയില്‍ നിര്‍ത്തി ഇന്ത്യന്‍ നാവിക സേന ആക്രമിച്ച ഓപ്പറേഷന്‍ ട്രൈഡന്റിന്റെ ഓര്‍മ ദിവസമായിട്ടാണ് ഇന്ന് ഇന്ത്യന്‍ നാവിസേനാ ദിനമായി ആഘോഷിക്കുന്നത്. 1971ല്‍ സ്വാതന്ത്ര്യാനന്തരം നടന്ന യുദ്ധമാണ് ഓപ്പറേഷന്‍ ട്രൈഡന്റ്. ഈ നാവിക യുദ്ധത്തെ യുദ്ധചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത് രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള നാവികദൗത്യങ്ങളില്‍ ഏറ്റവും തിളക്കമുറ്റതെന്നാണ്. ഇന്ത്യന്‍ നാവികസേനയുടെ ഈ ആക്രമണത്തില്‍ പാകിസ്ഥാന്റെ പിഎന്‍എസ് ഖൈബര്‍ ഉള്‍പ്പെടെ നാല് പടക്കപ്പലുകളാണ് നശിപ്പിച്ചത്. ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ചും വിജയത്തെക്കുറിച്ചും കുട്ടികളെയും ഇന്ത്യയിലെ പൗരന്മാരെയും ബോധവത്കരിക്കുന്നതിന് കൂടിയാണ് ഈ ദിനാചരണം നടത്തുന്നത്. 13 ദിവസം നീണ്ട യുദ്ധത്തില്‍ പാകിസ്താന് ഇന്ത്യയുടെ നാവിക ആക്രമണം ഏല്‍പ്പിച്ച ആഘാതം വലുതാണ്. ഓപ്പറേഷന്‍ ട്രൈഡന്റിലാണ് ആദ്യമായി കപ്പലുകളില്‍ മിസൈലുകള്‍ ഉപയോഗിച്ചത്.