ഉയിരെടുത്ത് തെരുവുനായ, വേദനയായി കുഞ്ഞു നിഹാല്‍, ഖബറടക്കം ഇന്ന്

1 min read

കണ്ണൂര്‍: മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന്‍ നിഹാല്‍ നൗഷാദിന്റെ മൃതദേഹം ഇന്ന് ഖബറടക്കും. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വിദേശത്തുള്ള അച്ഛന്‍ നൗഷാദ് മകന്റെ മരണ വാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിഹാല്‍ നൗഷാദിനെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത് ആളൊഴി ഞ്ഞ വീട്ടുമുറ്റത്ത് കളിക്കാന്‍ എത്തിയപ്പോഴാണ്. ഊഞ്ഞാലാടുന്നതിനിടയില്‍ നായ്ക്കള്‍ ആക്രമിച്ചതായാണ് നിഗമനം. മുറ്റത്ത് പുല്ലിനിടയിലാണ് ചലനമറ്റ നിലയി നിഹാലിനെ മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തിയത്.

തെരുവുനായ ആക്രമണത്തില്‍ അതിദാരുണമായി ജീവന്‍ നഷ്ടപ്പെട്ട നിഹാലിന്റെ മൃതദേഹം കണ്ടെടുത്തതിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. ഓട്ടിസം ബാധിച്ച കുട്ടിയാണ് നിഹാല്‍.

വീടിന് അരകിലോമീറ്റര്‍ അകലെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Related posts:

Leave a Reply

Your email address will not be published.