ദേശീയപാത വികസനം കേരളത്തിന്റെ നേട്ടമെന്ന് പറയാന്‍ തൊലിക്കട്ടി വേണം; വി. മുരളീധരന്
1 min read
xr:d:DAFBA6ClTbw:665,j:40121921359,t:22110606
ധനമന്ത്രി അവതരിപ്പിച്ച കേരള ബജറ്റ് കേട്ട് ചിരിക്കണോ കരയണോ എന്നറിയാന്‍ പറ്റാത്ത അവസ്ഥയാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്. യാഥാര്‍ഥ്യബോധം തെല്ലുമില്ലാത്ത ബജറ്റ് ഈ ദശകത്തിലെ വലിയ തമാശയാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന കണക്ക് അവതരിപ്പിക്കാന്‍ നില്‍ക്കരുത്. കുറേ കാലമായി പ്രഖ്യാപിച്ചു നടപ്പാക്കാത്ത പദ്ധതികള്‍ വീണ്ടും പ്രഖ്യാപിക്കുകയാണ് ധനമന്ത്രി ചെയ്യുന്നതെന്നും മുരളീധരന് പറഞ്ഞു.
മൂലധന നിക്ഷേപം വര്‍ധിപ്പിക്കാനും കടക്കെണി കുറയ്ക്കാനും നികുതിപ്പിരിവ് ഊര്‍ജിതമാക്കാനും ഒരു നടപടിയുമില്ല. ദേശീയപാത വികസനം കേരളത്തിന്റെ നേട്ടമെന്നു പറയാന്‍ അസാമാന്യ തൊലിക്കട്ടി വേണം. ഡല്‍ഹിയില്‍ കേന്ദ്രവിരുദ്ധ സമ്മേളനം നടത്താന്‍ അരക്കോടിയെങ്കിലും ചെലവ് വരും. അത് എങ്ങനെയാണ് നീക്കിവച്ചിരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിശദീകരിക്കണം.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രചാരണത്തിനു വേണ്ടി ധൂര്‍ത്ത് തുടരുകയാണ്. അടുത്ത നാലു മാസത്തേക്ക് കൂടി ക്ഷേമ പെന്ഷന് മുടങ്ങുമെന്നല്ലാതെ ഡല്‍ഹി യാത്ര കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.