‘എനിക്ക് ഒരുപാട് വിങ്ങലുണ്ടാക്കി’, ‘2018’നെ പ്രശംസിച്ച് ടിനി ടോം

1 min read

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലെത്തിയ ചിത്രമാണ് 2018. കേരളം നേരിട്ട പ്രളയം ആയിരുന്നു ചിത്രത്തിന്റെ പ്രമേയമായി വന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടന്‍ ടിനി ടോമും ‘2018’ സിനിമയെ അഭിനന്ദിച്ച് കുറിപ്പെഴുതിയിരിക്കുകയാണ് ഇപ്പോള്‍.

ടിനി ടോമിന്റെ കുറിപ്പ് ഇങ്ങനെ…

‘സിനിമ റിലീസ് ദിവസം ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു പക്ഷെ സിനിമ കുടുംബ സമേതം കാണാന്‍ സാധിച്ചത് ഇന്നലെയാണ്. ‘2018’ ഞാന്‍ മറക്കാന്‍ ശ്രമിക്കുന്ന വര്‍ഷമാണ്. കാരണം ഞാന്‍ ഒരു പ്രളയ ബാധിതനാണ് എല്ലാം നഷ്ട്ടപെട്ടവനാണ്. അവിടന്ന് ജീവിതം വീണ്ടും തുടങ്ങിയവനാണ്. സിനിമ എനിക്ക് ഒരുപാട് വിങ്ങല്‍ ഉണ്ടാക്കിയെങ്കിലും ഒരു ദുരന്തം ഉണ്ടായപ്പോള്‍ നമ്മള്‍ ഒന്നിച്ചു നിന്നാ ‘ലഹരി’ നമുക്ക് ഒരുപാട് സന്തോഷം നല്‍കുന്നു. ഒരു വിഷമം മാത്രം, ഒരു ദുരന്തം ഉണ്ടാകുമ്പോഴാണ് നാം മതവും രാഷ്ട്രീയവും മറന്ന് ഒന്നാകുന്നത്. ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ. ഇതുപോലുള്ള നല്ല സിനിമകള്‍ ഉണ്ടാകട്ടെ. സിനിമയാണ് ലഹരി’.

ഏഴ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 50 കോടിയാണ് ജൂഡ് ആന്റണി ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. ടൊവിനൊ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു. ചിത്രം കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ്, എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി ധര്‍മജന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ.

Related posts:

Leave a Reply

Your email address will not be published.