പുലിക്കുന്നില്‍ വീണ്ടും പുലി, വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു
1 min read
മുണ്ടക്കയം: പുലിക്കുന്ന് ടോപ്പില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. വിവരം പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.
പുലിക്കുന്ന് ടോപ്പില്‍ ചിറയ്ക്കല്‍ രാജുവിന്റെ തൊഴുത്തില്‍ കൊട്ടിയിരുന്ന രണ്ട് ആടുകളെ കഴിഞ്ഞദിവസം കൊന്നനിലയില്‍ തൊഴുത്തില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ തിങ്കളാഴ്ച രാത്രിയില്‍ രാജുവിന്റെ സഹോദര പുത്രന്‍ അരുണ്‍ പുലിയോട് സദൃശ്യമുള്ള കാട്ടുമൃഗത്തെ വീട്ടിലെ പശു തൊഴുത്തിന് സമീപം കണ്ടതായും പിന്നീട് ഓടിമറഞ്ഞെ ന്നും പറയുന്നു.
തൊഴുത്തിന് സമീപം പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളും കണ്ടെത്തിയിരുന്നു. തൊഴുത്തിന് സമീപമാണ് വനംവകുപ്പ് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.