ലക്ഷ്മണന്‍ ഇറച്ചിയും പൊറോട്ടയും കൊണ്ടുവന്നു
1 min readരാമായണത്തെ അധിക്ഷേപിച്ച് തൃശൂര്‍ എംഎല്‍എ പി.ബാലചന്ദ്രന്‍
സിപിഐ നേതാവും തൃശ്ശൂര്‍ എംഎല്‍എയുമായ പി ബാലചന്ദ്രന്റെ ഈ എഫ്ബി പോസ്റ്റ് എല്ലാവരും ഒന്ന് വായിക്കേണ്ടത് തന്നെയാണ്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.
‘രാമന്‍ ഒരു സാധുവാണ്. കാലില്‍ ആണിയുണ്ടായിരുന്നതു കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പൊറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മുന്നുപേര്‍ക്കും വിളമ്പി. അപ്പോള്‍ ഒരു മാന്‍കൂട്ടി അതുവഴി വന്നു. സീത പറഞ്ഞു: രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമന്‍ മാനിന്റെ പിറകെ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു. ടാ തെണ്ടീ, നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയി നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടു വാ ‘ എന്നിങ്ങനെയാണ് എം.എല്‍ എ യുടെ പോസ്റ്റ്.
കോടിക്കണക്കിന് ഹൈന്ദവ വിശ്വാസികളുടെ വിശ്വാസപ്രമാണങ്ങളെ ഇത്രയും നികൃഷ്ടവും നീചവുമായ പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക…? മതഭീകരവാദികളുടെ വോട്ടിന് വേണ്ടി സ്വന്തം നാടിനേയും സംസ്‌കാരത്തെയും പിതൃശൂന്യരായ ഇക്കൂട്ടര്‍ വ്യഭിചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി…! സ്വത്വബോധവും തലയ്ക്ക് വെളിവുമില്ലാത്ത കുറെ അണികള്‍ പിന്തുണയ്ക്കാനുണ്ടെങ്കില്‍ എന്തുമാവാമെന്ന ധാര്‍ഷ്ഠ്യം….! ഇതുപോലെ വൃത്തികെട്ട ഒരു ജനപ്രതിനിധിയേയും അവന്റെ പാര്‍ട്ടിയേയും ചുമക്കാന്‍ അവസരമുണ്ടാക്കിയവര്‍ ആത്മാഭിമാനമുണ്ടെങ്കില്‍ ഇത് കണ്ട് ലജ്ജിച്ച് തല താഴ്ത്തട്ടെ.. എം.എല്‍എയുടെ പോസ്റ്റിനെതിരെ കടുത്ത പ്രതിഷേധവുമായി ബി ജെ പി രംഗത്തു വന്നു. തുടര്‍ന്ന് അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചു.
അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്കു പിന്നാലെയാണ് രാമായണത്തെയും കഥപാത്രങ്ങളെയും അധിക്ഷേപിച്ച് എം എല്‍ എ. രംഗത്തെത്തിയത്. പ്രാണ പ്രതിഷ്ഠയിലെ വമ്പിച്ച ജനപങ്കാളിത്തം കമ്മ്യൂണിസ്റ്റുകളെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. അയോധ്യക്കെതിരെ നിരന്തരം അധിക്ഷേപങ്ങള്‍ നടത്തിയിരുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ . മറ്റ് മതവിശ്വാസങ്ങളെ പുകഴ്ത്തുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍, ഹൈന്ദവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുകയാണ് ചെയ്യുന്നത്. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നടത്തിയ ഗണപതി നിന്ദ അതിന് തെളിവാണ്. ഗണപതി മിത്താണ് എന്നു പറഞ്ഞ ഷംസീര്‍ ഇസ്ലാം പ്രോഗ്രസ്സീവ് മതമാണ് എന്ന് പുകഴ്ത്താനും മറന്നില്ല.
രാമക്ഷേത്രനിര്‍മ്മാണത്തോടെ ഹൈന്ദവ ജനതയ്ക്കുണ്ടായ ഉണര്‍വ് കമ്മ്യൂണിസ്റ്റുകളെ ആശങ്കപ്പെടുത്തുന്നുണ്ട്. നാനാ തുറകളില്‍ നിന്നുള്ള വ്യക്തികളാണ് അയോധ്യയിലെ പ്രാണ പ്രതിഷ്ഠയില്‍ പങ്കെടുത്തത്. കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളും ആഘോഷ ലഹരിയിലായിരുന്നു. ബഹുഭൂരിഭാഗം ഹൈന്ദവ ഭവനങ്ങളിലും അമ്മമാര്‍വിളക്ക് തെളിയിച്ച് പ്രാര്‍ത്ഥനകളില്‍ മുഴുകി. ബാലക രാമന്റെ ചിത്രം പങ്കു വെച്ച് സെലിബ്രിറ്റികളും രംഗത്തെത്തി. ഇതെല്ലാം കണ്ട് വിറളി പൂണ്ടിരിക്കുകയാണ് കേരള സര്‍ക്കാരും ബുദ്ധിജീവികള്‍ എന്ന് സ്വയം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകളും .. തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകി തുടങ്ങിയോ എന്ന ഭയപ്പാടിലാണവര്‍.. അതുകൊണ്ടു തന്നെ കിട്ടുന്ന അവസരങ്ങളില്‍ എല്ലാം അവര്‍ രാമനെയും രാമായണത്തെയും അവഹേളിച്ചു കൊണ്ടിരിക്കും.