ലാപ്പ്‌ടോപ്പ് മോഷ്ടിച്ചു; 3 അതിഥി തൊഴിലാളികള്‍ പിടിയില്‍

1 min read

കൊച്ചി: ഓഫീസ് കുത്തിത്തുറന്ന് ലാപ്പ്‌ടോപ്പ് മോഷ്ടിച്ച കേസില്‍ മയക്ക് മരുന്ന് കേസിലെ പ്രതി ഉള്‍പ്പടെ മൂന്ന് അതിഥി തൊഴിലാളികള്‍ പിടിയില്‍. ആസാം സ്വദേശികളായ ആഷിക്കുള്‍ ഇസ്ലാം (23), നജ്മുല്‍ ഹക്ക് (25), ഇക്രാമുല്‍ ഹക്ക് (21) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. പ്രതികള്‍ ചേലക്കുളത്തെ ടൈല്‍സ് കമ്പനിയുടെ ഓഫീസ് കുത്തി തുറന്ന് ലാപ്പ്‌ടോപ്പുകള്‍ മോഷ്ടിക്കുകയായിരുന്നുയെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലും തുടര്‍ന്ന് നടന്ന അന്വേഷണത്തിലുമാണ് മോഷ്ടാക്കള്‍ പിടിയിലായത്. പിടിയിലായ ആഷിക്കുള്‍ ഇസ്ലാമിന്റെ പേരില്‍ മയക്കുമരുന്ന് ഉള്‍പ്പെടെ നിരവധി കേസുകളുണ്ട് എന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ വി.പി സുധീഷ് , എസ്.ഐ എ.എല്‍ അഭിലാഷ് എ.എസ്.ഐമാരായ വേണുഗോപാല്‍, ജെ.സജി എസ്.സി.പി. ഒമാരായ ടി.എ അഫ്‌സല്‍, എം.ആര്‍ രാജേഷ്, ശ്രീജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.

Related posts:

Leave a Reply

Your email address will not be published.