കല്ലും മുള്ളും മാത്രമല്ല അതിനേക്കാള്‍ കഠിനം ഈ ശബരിമല യാത്ര
1 min read ഈ വര്‍ഷത്തെ ശബരിമലയാത്ര എന്നത്തേക്കാളും കഠിനം. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വേണ്ടതയ്യാറെടുപ്പുകളും സൗകര്യങ്ങളും ഒരുക്കാത്തതുകൊണ്ടാണ് ഇത്തവണത്തെ ശബരിമല യാത്ര അസഹനീയമായത്. എങ്ങും മാലയിട്ട് കുട്ടികളുടെ കരച്ചില്‍ മാത്രം. മലചവിട്ടാനാകാതെ പല ഭക്തരും മടങ്ങുകയാണ്. പന്തളത്തെ ക്ഷേത്രത്തില്‍ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി മാലയൂരി ഭക്തര്‍ മടങ്ങുകയാണ്. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ അയ്യപ്പഭക്തര്‍ക്ക് മലകയറാതെ മടങ്ങേണ്ടിവരുന്നത്.
നിലയ്ക്കല്‍ പമ്പാ റൂട്ടില്‍ ബസില്‍ മാത്രമേ കയറ്റിവിടൂ.
അതും 65 പേര് കയറേണ്ട ബസ്സില്‍ 150പേരെ വരെ കയറ്റും. കോടതി വിധിയുടെ മറവില്‍ രഹനഫാത്തിമമാരെ കയറ്റാന്‍ ആയിരക്കണക്കിന് പോലീസുകാരെ ശബരിമലയില്‍ നിറച്ച പിണറായി ഇപ്പോളയച്ചത് 600 പോലീസുകാരെ മാത്രം. ബാക്കി പോലീസുകാരെല്ലാം നവകേരള സദസ്സില്‍ പിണറായിയുടെ ബസിന് അകമ്പടിയുമായി പോകുന്നു.