ഇത് ആ അമിത് ഷായല്ല, എന്ന് മുസ്ലിം നേതാക്കള്‍
1 min readകേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് തങ്ങളുടെ സമുദായത്തിന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ പോയ മുസ്ലീം സംഘടനാ നേതാക്കള്‍ സ്തബ്ധിച്ചു പോയി. ഇത് തങ്ങള്‍ പ്രതീക്ഷിച്ച അമിത്ഷായല്ല. വളരെ ഗൗരവക്കാരനായ അമിത്ഷാ, പൊതുസമ്മേളന വേദിയില്‍ എതിരാളികള്‍ക്കെതിരെ അലറുന്ന അമിത് ഷാ. അത്തരമൊരു പെരുമാറ്റമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍ നിന്ന് മുസ്ലിം സംഘടനാ നേതാക്കള്‍ പ്രതീക്ഷിച്ചത്. പ്രത്യേകിച്ചും രാമനവമിയോടനൂബന്ധിച്ച് മഹാരാഷ്ട്, ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷം
ഉണ്ടായ പശ്ചാത്തലത്തിലാണ് മുസ്ലിം നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണാന്‍ പോയത്. ബിഹാറില്‍ നളന്ദയിലും സസറാമിലും സംഘര്‍ഷം നടന്നിരുന്നു. സസറാമില്‍ മൗര്യ രാജാവായ അശോകന്റെ ജന്മവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തിയെങ്കിലും സംഘര്‍ഷാവസ്ഥ കാരണം പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. ബംഗാളില്‍ രാമ നവമി ഘോഷയാത്രയ്ക്ക് നേരെ വ്യാപകമായി അക്രമം ഉണ്ടായി. മഹാരാഷ്ട്രയിലും രാമനവമിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായി. ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാവട്ടെ ഏകപക്ഷീയമായാണ് പെരുമാറിയത്. ഇതില്‍ പ്രതിഷേധിച്ച ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യുകയും എം.പിയെയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെയും തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന കോടതി ഇടപെടുകയും തൊട്ടടുത് ദിവസം നടന്ന ഹനുമാന് ജയന്തി പരിപാടിക്ക് ശക്തമായി പൊലീസ് സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതോടെ ഹനുമാന്‍ ജയന്തി സമാധാനപരമായി നടക്കുകയും ചെയ്തു.
മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്ന
അതിക്രമങ്ങളെക്കുറിച്ച് പറയാനാണ് ജമാ അത്തെ ഉലമ ഹിന്ദ് അദ്ധ്യക്ഷന്‍ മൗലാന മഹമ്മുദ് മദനി, നിയാസ് ഫറൂക്കി, ഓള്‍ ഇന്ത്യാ മുസ്ലിം പെഴ്‌സണല്‍ ലോ ബോര്‍ഡ്
അംഗങ്ങളായി കമല്‍ ഫറൂഖി, അഖതാറുള്‍ വാസി എന്നിവര്‍ അമിത് ഷായെ കണ്ടത്. തങ്ങളോട് വളരെ സൗഹാര്‍ദ്ദപരമായാണ് അദ്ദേഹം പെരുമാറിയത്. തങ്ങള്‍ പറയുന്നത് പൂര്‍്ണമായും കേട്ടു. ഒരിക്കലും നിഷേധാത്മക സമീപനം സ്വീകരിച്ചില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അക്രമങ്ങളെ കുറിച്ച സംസാരിച്ചപ്പോള്‍ സര്‍ക്കാരുകള്‍ അതില്‍ പങ്കാളികളല്ല എന്നദ്ദേഹം പറഞ്ഞു. പലതരത്തിലുള്ള ആളുകള്‍ ഉണ്ടാവും. എല്ലാവരെയും ഒരേ കണ്ണിലൂടെ കാണേണ്ട. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും എന്നദ്ദേഹം പറഞ്ഞു. ബി.ജെ.പിയുട ഭാഗത്ത് നിന്നുള്ള നിശബ്ദത കാരണം മുസ്ലിങ്ങള്‍ നിരാശരാണെന്ന് പറഞ്ഞപ്പോള്‍ ഇക്കാര്യം നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാര്‍ നളന്ദയില്‍ മുസ്ലിങ്ങളുടെ മദ്രസ കത്തിച്ചതും രാജസ്ഥാനിലെ ഭരത് പൂരില്‍ ഗോസംരക്ഷകര്‍ ഇറച്ചി വ്യാപാരികളായ ജുനൈദിനെയും നാസറിനെയും ആക്രമിച്ചതും ഹരിയാനയിലെ ഭിവാനിയില്‍ ഫെബ്രുവരി 16ന് കാറില്‍ കത്തിയ നിലയില്‍് അവരുടെ മൃതദേഹം കണ്ടെത്തിയതും അവര്‍ ആഭ്യന്തര മന്ത്രിയോട് പറഞ്ഞു. വളരെ പോസിറ്റീവ് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.