ഗള്‍ഫില്‍നിന്ന് ഇന്നെ നാട്ടിലെത്തിയ രമേശനും കുടുംബവും എന്തിന് ആത്മഹത്യ ചെയ്തു
1 min readതിരുവനന്തപുരം: ഇന്നലെ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ രമേശനും ഭാര്യയും മകളും ആത്മഹത്യ ചെയ്തതിനു കാരണം സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം പടിഞ്ഞാറ്റുമുക്ക് സ്വദേശി രമേശന്‍, ഭാര്യ സുലജ കുമാരി, മകള്‍ രേഷ്മ എന്നിവരാണ് മരിച്ചത്. രമേശന്‍ നിരവധി കടബാധ്യതകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കിടപ്പുമുറിയില്‍ തീപ്പൊള്ളലേറ്റ നിലയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ താമസ്സിച്ചിരുന്ന വീടും പുരയിടവും ബാങ്ക് ജപ്തി ചെയ്തിരുന്നു. ഈ വീട്ടില്‍ തന്നെയാണ് മൂന്നുപേരും ആത്മഹത്യ ചെയ്തതും. വീട് ജപ്തി ചെയ്തത് കുടുംബത്തെ അലട്ടിയിരുന്നു എന്നാണ് സൂചനകള്‍. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. സുലജ കുമാരിയുടെ മാതാ പിതാക്കള്‍ തൊട്ടടുത്ത റൂമില്‍ ഉറങ്ങുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വോഷമം തുടങ്ങി.