എല്ലാത്തിനും കാരണക്കാര്‍ ഇവരാണ്, എത്രപേരെയാണ് ഇവര്‍ ഞെട്ടിച്ചത്

1 min read

ഒരിക്കലും ഒന്നുംചേരുമെന്ന് പ്രതീക്ഷിക്കാത്ത രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തുവെന്ന് അറിയുന്നത് വലിയ സര്‍പ്രൈസാണ്. അതുകൊണ്ട് തന്നെ അത്തരമൊരു ഞെട്ടലാണ് മിനിസ്‌ക്രീന്‍ താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടായത്. ഒരിക്കല്‍ പോലും ഇരുവരെയും ഒരുമിച്ച് പ്രേക്ഷകര്‍ കണ്ടിട്ടില്ല. ജിപിയുടെയും ഗോപികയുടെ ജീവിതത്തില്‍ വലിയൊരു ടേണിങ് പോയിന്റ് കൊണ്ടുവന്ന രണ്ടുപേരുണ്ട്. അവരെ പരിചയപ്പെടുത്തി താരജോഡികള്‍ പങ്കിട്ട സോഷ്യല്‍മീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ‘ദ റീസണ്‍… എല്ലാത്തിനും കാരണക്കാര്‍…’ എന്നാണ് തന്നെയും ഗോപികയേയും ഒന്നിപ്പിച്ചവരെ പരിചയപ്പെടുത്തി ജിപി കുറിച്ചത്. ജിപിയുടെ അച്ഛന്റെ അനിയത്തിയും ഗോപികയുടെ വല്യമ്മയും സുഹൃത്തുക്കളാണ്. ആ പരിചയമാണ് ജിപിഗോപിക വിവാഹത്തിന് കാരണമായത്. എന്നാലും എത്ര പേരെയാണ് ഇവര്‍ രണ്ടും കൂടെ ഞെട്ടിച്ചത്, ഇവര്‍ രണ്ടുപേരും കാരണം ലൈഫില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പെയറിനെ കിട്ടി, മേമയും വല്യമ്മയും കാരണം അടിപൊളി ജോഡിയെ ഞ്ങ്ങള്‍ക്ക് കിട്ടി എന്നിങ്ങനെ എല്ലാമാണ് കമന്റുകള്‍.

Related posts:

Leave a Reply

Your email address will not be published.