സില്‍വര്‍ ലൈന്‍ വരില്ല, കെട്ടാ
1 min readവരില്ലാത്ത സില്‍വര്‍ ലൈനിന് കേരളം പാഴാക്കിയത് 65 കോടി.
സില്‍വര്‍ ലൈനിന് ഭൂമിവിട്ടുകൊടുക്കാനാവില്ലെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കിയതോടെ സില്‍വര്‍ ലൈന്‍ ഉണ്ടാവില്ലെന്നുറപ്പായതാണ്. സില്‍വര്‍ ലൈനിന് ഭൂമി വിട്ടുകൊടുക്കുന്നത് ട്രെയിനുകളുടെ വേഗം കൂട്ടുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന് ദക്ഷിണറെയില്‍വേ റെയില്‍വേ ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.183 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് സില്‍വര്‍ ലൈനിന് വേണ്ടത്. കോഴിക്കോട്, കണ്ണൂര്‍ സില്‍വര്‍ ലൈന്‍ സ്്‌റ്റേഷന് വേണ്ടി കണ്ടെത്തിയ സ്ഥലമാകട്ടെ മറ്റ് പദ്ധതികള്‍ക്കായി മുമ്പേ നിശ്ചയിച്ചിട്ടുളളതാണ്.
എന്നാല്‍ സില്‍വര്‍ ലൈനിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 65.65 കോടി രൂപ. ഇതെല്ലാം വെളളത്തിലായി. കണ്‍സള്‍ട്ടിംഗ് ഫിസ് 33 കോടി, പാരിസ്ഥിതിക പഠനം 79 ലക്ഷം, സര്‍വേ 3 കോടി, പൊതുപ്രവര്‍ത്തനം 6 കോടി, ഭൂമി ഏറ്റെടുക്കുന്നതിന് 19 കോടി. കേന്ദ്രാനുമതിയോ പ്രോജക്ട് റിപ്പോര്‍ട്ടോ ഇല്ലതെയാണ് കോടികള്‍ പാഴാക്കിയത്. നാട്ടുകാരനുഭവിച്ച ദുരിതം വേറെ. സര്‍ക്കാര്‍ നാട്ടുകാരുടെ നെഞ്ചത്ത് മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ചതോടെ ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് ജനം.