അഞ്ച് തവണ വധശ്രമമുണ്ടായി; അപ്പോഴില്ലാത്ത ഭയം ഇപ്പോഴില്ല

1 min read

ഇതിനു മുന്‍പ് അഞ്ച് തവണ തനിക്കു നേരെ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും അപ്പോഴില്ലാതിരുന്ന ഭയം ഇപ്പോഴില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. മുന്‍പ് ഇതിലും വലിയ ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. ”കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവയ്ക്കുമ്പോള്‍ വെറും 35ാം വയസ്സ് മാത്രമാണുണ്ടായിരുന്നത്. 1985-87 കാലഘട്ടങ്ങളിലാണ് യഥാര്‍ഥത്തിലുള്ള ഭീഷണി നേരിട്ടത്. അഞ്ച് തവണ തനിക്കു നേര വധശ്രമമുണ്ടായി. 1990ല്‍ നടന്ന വധശ്രമം ഒരു പരിധിവരെ വിജയിച്ചു. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റ് തലയ്ക്ക് പരുക്കേറ്റു. ഇപ്പോള്‍ ഭീഷണിയുണ്ടോ എന്ന് ചോദിക്കുമ്പോള്‍ പറയാനുള്ളത്, 35ാം വയസ്സില്‍ തോന്നാത്തത് 72ാം വയസ്സില്‍ തോന്നുമോ എന്നാണ്. എന്റെ പ്രായം ആയുര്‍ദൈര്‍ഘ്യത്തിന്റെ ദേശീയ ശരാശരി പിന്നിട്ടു. അധികമായി കിട്ടുന്ന സമയത്താണ് ജീവിക്കുന്നത്. അതുകൊണ്ടു തന്നെ ഒട്ടും ഭയമില്ല.” ഗവര്‍ണര്‍ പറഞ്ഞു. ഇന്ന് ഇടുക്കിയില്‍ ഹര്‍ത്താല്‍ നടന്നതിന്റെ കാരണം അറിയില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിക്കു ശേഷം മടങ്ങിയ ഗവര്‍ണര്‍, ഇടയ്ക്കുവച്ചു വാഹനത്തില്‍നിന്നു പുറത്തിറങ്ങി കുട്ടികളെ ചേര്‍ത്തുപിടിക്കുകയും ഒരു മിനിറ്റിലേറെ റോഡിലൂടെ നടക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ കരിങ്കൊടി കാണിച്ചു.

Related posts:

Leave a Reply

Your email address will not be published.