മീശ പിരിച്ചിട്ടൊരു ചിത്രം എന്നൊരു സിനിമ ഉണ്ടാവില്ലെന്ന് മോഹന്‍ലാല്‍
1 min readസാധാരണ കഥ തയ്യാറാക്കി അവസാനമാണ് അഭിനേതാവിനെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ പലപ്പേഴും സംഭവിക്കുന്നത് തിരിച്ചാണ്. അഭിനേതാവിനെ മനസ്സില്‍ കണ്ട് കഥയെഴുതുമ്പോള്‍ അവയില്‍ പലതും വിജയിക്കാതെ പോകുകയും ചിലത് വിജയിക്കുകയും ചെയ്യുന്നു. നേര് ചിത്രത്തിന്റെ കാര്യത്തില്‍, ഇതിന്റെ കഥ എഴുതുമ്പോള്‍ ജിത്തു എന്നെ ഉദ്ധേശിച്ചിട്ടില്ല. ശരിക്കും അതാണ് വേണ്ടത്. മേഹന്‍ലാല്‍ പറയുന്നു.
മീശ പിരിച്ചിട്ടൊരു ചിത്രം എന്നൊരു സിനിമ ഉണ്ടാവില്ല. മീശ പിരിച്ച മോഹന്‍ലാലിനു വേണ്ടി ഒരു കഥ എഴുതുമ്പോഴാണ് കുഴപ്പമാകുന്നത്. അത്യാവശ്യം കുറച്ച് മീശ പിരിച്ചൊരു ചിത്രം ഉടനെ വരുന്നുണ്ട്. മലൈക്കോട്ടൈ വാലിബന്‍, അതിലെ ആക്ഷന്‍ വളരെ രസമുള്ളതാണ്. നേരിന്റെ വിശേഷങ്ങള്‍ ഒരു അഭിമുഖത്തില്‍ പങ്കുവെയ്ക്കുകയായിരുന്നു മോഹന്‍ലാല്‍.