തീയറ്ററുകള്‍ ഇന്നും നാളെയും അടച്ചിടും; ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് നല്‍കും
1 min read
കൊച്ചി: സംസ്ഥാനത്തെ ഭൂരിഭാഗം തീയറ്ററുകളും ഇന്നും നാളെയും അടച്ചിടും. തീയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെതാണ് തീരുമാനം.
സിനിമകള്‍ കരാര്‍ ലംഘിച്ച് ഒടിടിയില്‍ നേരത്തെതന്നെ റിലീസ് ചെയ്യുന്നത് തടയണം, നഷ്ടത്തിലായ സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നികുതിയിളവ് നല്‍കണം, ഫിക്സഡ് വൈദ്യുതി ചാര്‍ജ്ജ് ഒഴിവാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചനാ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 20 ദിവസത്തിന് ശേഷം തീയറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നാണ് ഉടമകളുടെ മുന്നറിയിപ്പ്. ഇന്നും നാളെയുമായി സിനിമ കാണാന്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകള്‍ പറഞ്ഞു.
എന്നാല്‍, രണ്ട് ദിവസത്തെ സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് അറിയിച്ചു.