നാളെ വിവാഹം നടക്കാനിരിക്കെ യുവാവ് കനാലില്‍ മുങ്ങിമരിച്ചു

1 min read

തൃശ്ശൂര്‍: കണ്ടശ്ശാങ്കടവ് കനോലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (അപ്പു) എന്ന 26ക്കാരനാണ് മരിച്ചത്. നാളെ വിവാഹം നടക്കാനിരിക്കെയാണ് മരണം. കരിക്കൊടിയിലുളള സുഹൃത്തിന്റെ വീട്ടിലെത്തിയ സംഘം കനോലി കനാലില്‍ ബോട്ടിങ് നടത്തിയ ശേഷം കുളിക്കാനിറങ്ങിയതായിരിന്നു. ആഴം കുറഞ്ഞ ഭാഗത്താണ് ഇവര്‍ കുളിക്കാനിറങ്ങിയതെങ്കിലും നിധിന്‍ വെളളത്തില്‍ മുങ്ങിപോകുകയായിരിന്നു. ഫിക്‌സ് വന്നതാണ് വെളളത്തില്‍ വീണുപോകാന്‍ കാരണമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ നിധിനെ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്തിക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Related posts:

Leave a Reply

Your email address will not be published.