വീട്ടില്‍ ‘മിനിബാര്‍’ നടത്തിവന്ന യുവതി അറസ്റ്റില്‍

1 min read

ആലപ്പുഴ: വീട്ടില്‍ മിനിബാര്‍ നടത്തിയിരുന്ന യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വള്ളികുന്നം, താളിരാടിമുറിയില്‍, അംബുജാക്ഷ വിലാസത്തില്‍ രമണി (39) ആണ് അറസ്റ്റിലായത്.

ഇവരില്‍ നിന്ന് വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന രണ്ടര ലീറ്റര്‍ ജവാന്‍ മദ്യവും എക്‌സൈസ് റേഞ്ച് സംഘം പിടിച്ചെടുത്തു. മുന്‍പ് അബ്കാരി കേസില്‍ ഉള്‍പ്പെട്ടയാളാണ് പ്രതി. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

വള്ളികുന്നം കാമ്പിശ്ശേരി പള്ളിക്കുറ്റിഭാഗത്താണ് വീട്ടില്‍ മിനിബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ബാറിലെ സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്.
ഏറെ നാളെത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ്, രമണിയെ പിടികൂടാന്‍ എക്‌സൈസിനായത്.

പലപ്പോഴും എക്‌സൈസ് പരിശോധനയ്ക്ക് എത്തുമ്പോള്‍ മുങ്ങുകയായിരുന്നു പതിവ്, ഉദ്യോഗസ്ഥര്‍ എത്തുന്നത് നിരീക്ഷിക്കുന്നതിനായി പ്രത്യേകം ആളുകളെ നിര്‍ത്തിയിരുന്നു. റെയ്ഡിന് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ഗോപകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുരേഷ്‌കുമാര്‍, പ്രകാശ്, അനു എന്നിവര്‍ നേതൃത്വം നല്‍കി.

Related posts:

Leave a Reply

Your email address will not be published.