കുഞ്ഞ് മരിച്ച സംഭവം: ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന് ആക്ഷന്‍ കമ്മിറ്റി ആശുപത്രിക്ക് മുന്നില്‍ സമരം
1 min readകോഴിക്കോട്: ഫാത്തിമ ആശുപത്രിയില്‍ പ്രസവത്തിനിടെ കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ആക്ഷന്‍ കമ്മറ്റി. വീഴ്ച വരുത്തിയ ഡോക്ടര്‍ അനിതയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകര്‍ ആശുപത്രിയിക്ക് മുന്നില്‍ സമരം നടത്തി. കഴിഞ്ഞ മാസം 24നാണ് കുന്നമംഗലം സ്വദേശിനി ഹാജറ നജയുടെ കുഞ്ഞ് മരിച്ചത്.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഹാജറ നജയും കുടുംബവും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിന്നു. ആംബുലന്‍സിലെത്തിയാണ് ഇവര്‍ പരാതി സമര്‍പ്പിച്ചത്. ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസ് എടുക്കാന്‍ തയാറാകുന്നില്ല. കുഞ്ഞിന്‌റെ മരണം അറിഞ്ഞ് നാട്ടില്‍ എത്തിയ ഹാജറയുടെ ഭര്‍ത്താവിനെ പോലീസ് വേട്ടയാടുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടില്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമരം നടത്താനാണ് ഹാജറയുടേയും കുടുംബത്തിന്റേയും തീരുമാനം. ചികിത്സാ പിഴവാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. കുഞ്ഞിന്‌റെ മരണ ശേഷം ആശുപത്രിയില്‍ വെച്ച് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഹാജറയുടെ മൂന്ന് ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.