മനോരമയുടെ നാണം കെട്ട വാസവന്‍ സ്‌നേഹം
1 min readനിങ്ങള്‍ മനോരമ വായിക്കാറില്ലേ. മനോരമയ്ക്ക് ഒരു അജന്‍ഡയേ ഉണ്ടായിരുന്നുള്ളു. യു.ഡി.എഫിനെ അനൂകൂലിക്കുക. പിണറായി ഭരണത്തിന്റെ ദുഷ് ചെയ്തികളെ തുറന്നുകാട്ടാന്‍ മനോരമ മുന്നിലുണ്ടായിരുന്നു. സാമ്പത്തിക കെടുതിയിലേക്ക് നയിച്ച എല്‍.ഡി.എഫ് നയങ്ങളെ തുറന്നുകാണിക്കുന്നതിലും പിണറായിയുടെ ബസ് യാത്രയ്‌ക്കെതിരെ പ്രതിഷേധിച്ചവരെ പൂച്ചട്ടി കൊണ്ടിടിച്ചപ്പോഴും അടിമാലി മറിയക്കുട്ടിയുടെ കൂടെ നിന്നപ്പോഴും നമ്മളത് കണ്ടതാണ്. ഇപ്പോഴിതാ മനോരമ മലക്കം മറിഞ്ഞിരിക്കുകയാണ്. നല്ല, മിടുക്കനായ, വിദഗ്ദ്ധനായ സഹകരണ മന്ത്രിയാണത്രെ വി.എന്‍.വാസവന്‍. കോട്ടയത്തെ സഹകരണസ്ഥാപനത്തില്‍ നിന്ന് കോടികള്‍ അടിച്ചുമാറ്റിയ വെട്ടിപ്പിന്റെ കഥ കോട്ടയത്തുകാര്‍ക്കറിയാം. ഒരുപക്ഷേ കേരളത്തിലെ ആദ്യ സഹകരണ ബാങ്ക് തട്ടിപ്പ്, പാലാ മണ്ഡലത്തിലെ എലിക്കുളം പഢ്ചായത്തിലെ നാലു വാര്‍ഡുകള്‍ മാത്രം പരിധിയാകയുണ്ടായിരുന്ന എളങ്കുളം സര്‍വീസ് സഹകരണബാങ്കില്‍ പാമ്പാടിക്കാരനായ വാസവന് അംഗത്വം കിട്ടിയത് പോലും വ്യാജമായിട്ടാണ്. അന്ന് 13 കോടി രൂപയുടെ വെട്ടിപ്പാണ് നടന്നത്. കരുവണ്ണൂരിലായാലും തിരുവനന്തപുരത്തായാലും വയനാട്ടിലായും കോടികളുടെ സഹകരണ വെട്ടിപ്പുകളുടെ കഥയേ കേള്‍ക്കാനുള്ളൂ. എന്നിട്ടും വാസവനനുകൂലമായി മനോരമ കളം മാറ്റിച്ചവിട്ടുന്നു. എന്തൊരു മറിമായം. ആര്‍ക്കും അതിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല.