ഹേമന്ത് സോറന്റെ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി
1 min readഭൂമി കുംഭകോണ കേസില്‍ അറസ്റ്റിനെതിരെ ജെഎംഎം നേതാവും മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന് നല്കിയ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് ഹേമന്ത് സോറന് നല്കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ഒരു ഹര്‍ജിയില്‍ ഇടപെട്ടാല്‍ എല്ലാ ഹര്‍ജികളിലും ഇടപെടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനാണ് സോറനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തിനു തൊട്ടുപിന്നാലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ഒരു ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയിരുന്നു. ഇതിനു പിന്നലെയാണ് ഹേമന്ത് സോറന് നേരിട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ പരിധിയില്‍ നില്ക്കുന്ന വിഷയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.