അയോധ്യയില്‍ സൂര്യന്‍ അസ്തമിക്കില്ല
1 min readഇത് സൂര്യനസ്തമിക്കാത്ത അയോധ്യ. അയോദ്ധ്യയില്‍ രാമ ക്ഷേത്രത്തിലേക്കുള്ള ധര്‍മ്മ വഴില്‍ 40 സുര്യ സ്തംഭങ്ങളാണ് ഉത്തര്‍പ്രദേശിലെ പൊതു മരാമത്ത് വകുപ്പ് ഉയര്‍ത്തുന്നത്. ഓരോ തൂണിനും 30 അടി ഉയരമാണുള്ളത്. സൂര്യ മാതൃകയിലുള്ള പ്രകാശഗോളം എല്ലാ തൂണുകളിലും ഘടിപ്പിച്ചിട്ടുണ്ട്. സൂര്യപ്രഭയെ വെല്ലുന്നതാണ് രാത്രിയെ പകലാക്കുന്ന ഈ സൂര്യസ്തംഭങ്ങള്‍. നയാ ഘട്ടിന് സമീപം ലതാ മങ്കേഷ്‌കര്‍ ചൗക്കിനെ അയോദ്ധ്യാ ബൈപാസുമായി ബന്ധിപ്പിക്കുന്നിടത്താണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. എല്ലാ തൂണുകളും ഫൈബര്‍ കൊണ്ട് മനോഹരമായി മൂടിയിരിക്കുകയാണ്. ജയ് ശ്രീരാം എന്നു തൂണുകളിലെഴുതിയിട്ടുണ്ട്. ഹനുമാന്റെ ഗദയും തൂണുകളില്‍ കാണാം. സത് രംഗി പാലത്തിന് മുമ്പായി സാകേത് പെട്രോള്‍ പമ്പിന് സമീപത്തും 20 തൂണുകള്‍ സ്ഥാപിച്ചിട്ടുണ്ട്