ഉര്‍വ്വശി ഉര്‍വ്വശി…പിന്നില്‍ ഗംഭീര സംഭവം.!

1 min read

ഗാനം ശരിക്കും ഉര്‍വ്വശിയെ മനസില്‍ കണ്ട് എഴുതിയ പാട്ട്

എആര്‍ റഹ്മാന്‍ സംഗീതങ്ങളില്‍ ഇന്നും ഹിറ്റായ ഗാനമാണ് ഉര്‍വ്വശി ഉര്‍വ്വശി…. 1994 ല്‍ പുറത്തിറങ്ങിയ കാതലന്‍ എന്ന ചിത്രത്തിലെ ഈ ഗാനം എഴുതിയത് തമിഴകത്തെ വിഖ്യാത കവിയും ഗാന രചിതാവുമായ വാലിയാണ്. ഇന്നും യുവത്വം ആഘോഷിക്കുന്ന ഉര്‍വ്വശി ഗാനം വാലി എഴുതിയതിന് പിന്നില്‍ ഒരു കഥയുണ്ട്.

ശരിക്കും മലയാളത്തിലെ നമ്മുടെ സ്വന്തം ഉര്‍വ്വശിയെ മുന്നില്‍ കണ്ടാണ് ഈ ഗാനം വാലി എഴുതിയതെന്ന് എത്ര പേര്‍ക്കറിയാം?  1994 ല്‍ മഗളിര്‍ മട്ടും എന്ന പേരില്‍ കമല്‍ഹാസന്‍ നിര്‍മ്മിച്ച് സംഗീത സംവിധാനം ശ്രീനിവാസ റാവു  ചെയ്ത ചിത്രം പുറത്തിറങ്ങിയിരുന്നു. രേവതി, രോഹിണി, ഉര്‍വ്വശി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ നാസര്‍ ആയിരുന്നു വില്ലന്‍. കമല്‍ഹാസന്‍ ഈ ചിത്രത്തില്‍ അതിഥി വേഷം ചെയ്തിരുന്നു.

സിനിമയില്‍ നാസറും നായികമാരും ഉള്‍പ്പെടുന്ന ഗാനം ‘കറവമാട് മൂന്ന്’ എന്നാണ് തുടങ്ങുന്നത്. എന്നാല്‍ ഈ പ്രയോഗം ശരിയല്ല താന്‍ പാടില്ലെന്ന് ഉര്‍വ്വശി പറഞ്ഞു. ഇത് സംവിധായകനോട് പറഞ്ഞു. സംവിധായകന്‍ വാലിയെ വിളിച്ചു. വാലി ആരാണ് പ്രശ്‌നം ഉന്നയിച്ചത് എന്ന് ചോദിച്ചു. ഉര്‍വ്വശിയാണെന്ന് പറഞ്ഞപ്പോള്‍ ‘ഉര്‍വ്വശിയോട് ടേക്ക് ഇറ്റ് ഈസി’ എന്ന് പറയാന്‍ പറഞ്ഞു.

ഇതിലെ വില്ലന്‍ ക്യാരക്ടറാണ് നിങ്ങളെ കറവമാടായി കാണുന്നത്. എന്നാല്‍ ഉര്‍വ്വശി അടക്കം കഥാപാത്രങ്ങള്‍ അത് സമ്മതിക്കാതെ അയാളെ പിന്നീട് ടോര്‍ച്ചര്‍ ചെയ്യുകയാണ്. അതിനാല്‍ തന്നെ ഇത് പ്രശ്‌നമാക്കേണ്ടതില്ല വാലി പറഞ്ഞു. ഒടുവില്‍ ആ ഗാനം എടുത്തു.
പിന്നീട് കുറേക്കാലത്തിന് ശേഷം ഉര്‍വ്വശി ഉര്‍വ്വശി…  എന്ന ഗാനം ഇറങ്ങിയതായി പലരും പറഞ്ഞ് അത് ഉര്‍വ്വശി കേട്ടപ്പോള്‍ വാലി തന്നോട് പറഞ്ഞ ടേക്ക് ഇറ്റ് ഈസി എന്ന വാക്കും അതിലുണ്ട്. ഉര്‍വ്വശി ഉടന്‍ വാലിയെ വിളിച്ച് ചോദിച്ചു ആരെ വച്ചാണ് ഇത് എഴുതിയത്. അത് നിന്നെ വച്ച് തന്നെ എന്നായിരുന്നു വാലിയുടെ മറുപടി. എന്തായാലും ഒരു ഗാനത്തിലെ വരിയുടെ പേരില്‍ വലിയ ഗാനരചിതാവിനെ അന്നത്തെക്കാലത്ത് ചോദ്യം ചെയ്ത ഉര്‍വ്വശിയുടെ ധൈര്യം സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.