ലാലേട്ടൻ പഞ്ചിലെ രഹസ്യം
1 min readമോളിവുഡിലെ മിക്ക താരങ്ങളും അണിനിരന്ന ചിത്രമാണ് 20 20. അതിനുമുമ്പ് ശേഷമോ ഇത്രയധികം താരങ്ങളെ ഒരുമിച്ചു കൊണ്ടുവരാൻ ആർക്കും കഴിഞ്ഞിട്ടില്ല. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയത്, ഉദയകൃഷ്ണയും സിബി കെ തോമസും. റിലീസ് ചെയ്ത ദിവസം തന്നെ ചിത്രം നേടിയത് ഒരു കോടി രൂപ. സിനിമയിലെ മോഹൻലാൽ മാസ്സ് സീനിന്റെ ഓർമ്മകളെ പറ്റി നടനും അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു പറയുന്നു. ലാലേട്ടന്റെ ചെരുപ്പ് വയ്ക്കുന്ന ഷോട്ട് രാവിലെ മുതൽ ഉച്ചവരെ നീണ്ടു പോയിരുന്നു. എന്തോന്നാണിത്, എല്ലാവരെയും വിളിച്ചു വരുത്തിയിട്ട് ചെരുപ്പും ഷൂട്ട് ചെയ്തിരിക്കുന്നു എന്ന് അപ്പോൾ മമ്മൂക്ക രൂക്ഷത്തോടെ പറഞ്ഞിരുന്നു. ചെരുപ്പ് ഷൂട്ട് ചെയ്യുന്നതിന്റെ രഹസ്യം ഞങ്ങൾ കുറച്ചുപേർക്കെ അറിയുള്ളൂ. ലാലേട്ടന്റെ ഇൻട്രൊഡക്ഷൻ സീനാണ് അത്. ഇൻറർവെൽ പഞ്ചില്‍ സുരേഷേട്ടൻ മുകളിൽ നിന്ന് ഇറങ്ങി വരണം. മൂന്നുപേരും നിൽക്കുന്നതായിരുന്നു പഞ്ച്. പക്ഷേ അന്ന് സുരേഷേട്ടൻ ഡേറ്റ് തന്നില്ല. പിന്നീട് അത് റീ ഷൂട്ട് ചെയ്യാൻ പറ്റുമോയെന്ന് സുരേഷേട്ടൻ ചോദിച്ചു. പക്ഷേ ജോഷി സാർ സമ്മതിച്ചില്ലയെന്നും ഇടവേള പറയുന്നു.