7-ാം നമ്പർ ജേഴ്‌സി ധോനിക്കു സ്വന്തം
1 min readഎാഴാം നമ്പർ ജേഴ്‌സി ഇനിയാർക്കും നൽകില്ലെന്ന് ബി.സി.സി.ഐ
ഇന്ത്യൻ ക്രിക്കറ്റിൽ എാഴാം നമ്പർ ജേഴ്‌സി മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോനിയുടേതു മാത്രം. ഈ നമ്പറിലെ ജേഴ്‌സി ഇനിയാർക്കും നൽകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചു. ധോനി വിരമിച്ച് മൂന്ന് വർഷം കഴിഞ്ഞാണ് ബി.സി.സി.ഐ ഈ തീരുമാനമെടുക്കുന്നത്. ധോനിയുടെ ക്രിക്കറ്റിലെ സംഭാവനകൾ പരിഗണിച്ചാണിത്.. ഇന്ത്യക്ക് ഐ.സി.സി കിരീടങ്ങൾ എാറ്റവുമധികം നേടിത്തന്ന ക്യാപ്റ്റനാണ് മഹേന്ദ്രസിങ് ധോനി.
സച്ചിൻ തെണ്ടുൽക്കറുടെ 10-ാം നമ്പർ ജേഴ്‌സിയും ഇതുപോലെ മറ്റാർക്കെങ്കിലും നൽകുന്നത് നിർത്തിയിരുന്നു. സച്ചിനു ശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് ധോനി. ജൂലായ് എാഴിനാണ് ധോനിയുടെ ജന്മദിനം. മാസവും ദിവസവും എാഴായതുകൊണ്ടാണ് 7-ാം നമ്പർ ജേഴ്‌സി തെരഞ്ഞെടുത്തതെന്ന് ധോനി തന്നെ വ്യക്തമാക്കിയിരുന്നു. 7 തന്റെ ഭാഗ്യ നമ്പരാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഇന്ത്യയുടെ പേസർ, ശർദുൽ ഠാക്കൂർ കരിയറിന്റെ തുടക്കത്തിൽ പത്താം നമ്പർ ജേഴ്‌സിയാണ് ധരിച്ചിരുന്നത്. ഇത് ചർച്ചയായതിനെത്തുടർന്ന് 2017 മുതലാണ് സച്ചിൻ ഉപയോഗിച്ച പത്താം നമ്പർ മറ്റാർക്കെങ്കിലും കൊടുക്കുന്നത് ബിസിസിഐ വിലക്കിയത്. പകരം ശർദുൽ ഠാക്കൂറിന് 54-ാം നമ്പർ ജേഴ്‌സി നൽകുകയും ചെയ്തു.
കളിക്കാരോടുള്ള ബഹുമാന സൂചകമായി അവർ ഉപയോഗിച്ച ജേഴ്‌സി നമ്പർ മറ്റാർക്കും കൊടുക്കാത്ത സംഭവം ഐ.പി.എല്ലിലും ഉണ്ടായിട്ടുണ്ട്. 17, 333 എന്നീ നമ്പറുകളിലുള്ള ജേഴ്‌സികൾ ആർക്കും നൽകാറില്ല ബ്ലാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്. അവരുടെ ദക്ഷിണാഫ്രിക്കൻ താരം എ.ബി.ഡിവില്ലിയേഴ്‌സിന്റേതാണ് 17 എന്ന നമ്പർ. വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിലിന്റെ ജേഴ്‌സി നമ്പറാണ് 333. ഓസ്‌ട്രേലിയൻ താരമായിരുന്ന ഫിലിപ് ഹ്യൂജ്‌സിന്റെ മരണാനന്തരം, അദ്ദേഹത്തിന്റെ ജേഴ്‌സി നമ്പറായ 64 മറ്റുള്ളവർ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട് ക്രിക്കറ്റ് ഓസ്‌ല്രേിയ