സെനറ്റിലേക്ക് മന്ത്രിയും ലിസ്റ്റ് നല്‍കി

1 min read

 കേരള സര്‍വകലാശാല സെനറ്റിലേക്ക് കീഴ് വഴക്കങ്ങള്‍ ലംഘിച്ച്  മന്ത്രിയും പട്ടിക നല്‍കി. കേരള സര്‍വകലാശാല  സ്വന്തം നിലയ്ക്ക് നല്‍കിയ പട്ടിക കൂടാതെയാണ് മന്ത്രി സി.പി.എമ്മുകാരെ കുത്തിനിറച്ച പട്ടിക വൈസ് ചാന്‍സലര്‍ക്ക് നല്‍കിയത്.  ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവാണ് സെനറ്റിലേക്ക് സി.പി.എമ്മുകാരുടെ ലിസറ്റ് തയ്യാറാക്കി നല്‍കിയത്. സാധാരണ ഗതിയില്‍ മന്ത്രി ഔദ്യോഗികമായി ഈ വക കാര്യങ്ങളില്‍ രേഖാമൂലം ഇടപെടാറില്ല. നേരത്തെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിയമനം നീട്ടി നല്‍കുന്നതിനും വിദ്യാഭ്യാസ മന്ത്രി ഗവര്‍ണറെ സമീപിച്ചത് വിവാദമായിരുന്നു.

 കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍  മന്ത്രി നല്‍കിയ ലിസ്റ്റ്  ഗവര്‍ണര്‍ക്ക് കൈമാറി.  ദേശാഭിമാനിയിലേയും കൈരളിയിലെയും മാദ്ധ്യമ പ്രവര്‍ത്തകരും ലിസ്റ്റിലുണ്ട്. സി.പി.എം സാംസ്‌കാരികസാഹിത്യ സംഘടനയായ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍, കൈരളി ടി.വി എഡിറ്റര്‍ എന്‍.പി.ചന്ദ്രശേഖരന്‍, ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി.ബി.പരമേശ്വരന്‍ തുടങ്ങിയവരൊക്കെ ലിസ്റ്റിലുണ്ട്. ഈ ലിസ്റ്റ് പരിഗണിക്കാതെയാണ് ഗവര്‍ണര്‍ സെനറ്റ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തത്.

Related posts:

Leave a Reply

Your email address will not be published.