അഹങ്കാരി എന്ന ലേബല്‍ മഞ്ജരിയുടെ അവസരങ്ങള്‍ ഇല്ലാതാക്കി
1 min read
അഹങ്കാരി എന്ന പേരിലാണ് പലരും തന്നെ വിലയിരുത്തുന്നതെന്നും തെറ്റിദ്ധാരണയുടെ പേരില്‍ തനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും തുറന്നു പറഞ്ഞ് ഗായിക മഞ്ജരി.
ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് മഞ്ജരിയുടെ ഈ വെളിപ്പെടുത്തല്‍…
‘അഹങ്കാരി എന്ന വിളിപ്പേര് എന്റെ ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ഇരുപത്തിയഞ്ചോളം ചിത്രങ്ങളിലാണ് എനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടത്. കരിയറില്‍ തിരക്കിലായ സമയത്താണത്. വളരെ പ്രഗത്ഭനായ ഒരു വ്യക്തി എന്നോടു മുഖത്തു നോക്കി ചോദിച്ചു, വളരെ അഹങ്കാരി ആണല്ലേ എന്ന്. ഇരുപത്തിയഞ്ചോളം പ്രോജക്ടുകള്‍ ഞാന്‍ ഇല്ലാതാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് കേട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടി. അപ്പോള്‍ അത് കാര്യമായെടുത്തില്ലെങ്കിലും പിന്നീടെപ്പോഴും അതോര്‍ത്തു വിഷമമായിരുന്നു. കാരണം, ഞാന്‍ അങ്ങനെയുള്ള ഒരാളല്ല. എന്നിട്ടും അഹങ്കാരി എന്നു ചിത്രീകരിച്ച് പാട്ടുകള്‍ ഇല്ലാതാക്കി കളഞ്ഞല്ലോ എന്നതായിരുന്നു എന്റെ ദുഃഖം. മനപ്പൂര്‍വം ഒരാളുടെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയെന്നത് അംഗീകരിക്കാന്‍ കഴിയില്ല’, മഞ്ജരി പറഞ്ഞു.
സത്യന്‍ അന്തിക്കാടിന്റെ ചിത്രമായ അച്ചുവിന്റെ അമ്മയിലൂടെ ഇളയരാജയാണ് മഞ്ജരിയെ സംഗീത ലോകത്തേക്ക് കൊണ്ടുവന്നത്.