ദ കേരള സ്‌റ്റോറി, നടി ആദാ ശര്‍മ്മയ്‌ക്കെതിരെ സൈബര്‍ ആക്രമണം
1 min readഇടതും കോണ്‍ഗ്രസും ആക്രമിക്കുന്നതോടൊപ്പം സുഡാപ്പികളുടെ സൈബര്‍ ആക്രണമവും.
ദ കേരള സ്‌റ്റോറിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ അതിലെ പ്രധാന നടി ആദാ ശര്‍മ്മയ്‌ക്കെതിരെ ഒരു കൂട്ടം പേര്‍ സംഘടിതമായി സൈബര്‍ ആക്രമണം തുടങ്ങി. അതാരായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളത്തിലെ ക്രിസ്ത്യന്‍-ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഇസ്ലാമിലേക്ക് മതം മാറ്റുന്നതിനെക്കുറിച്ചുള്ളതാണ് ദ കേരള സ്റ്റോറി എന്ന സിനിമ. ഇവരെ ഐ.എസ് തീവ്രവാദികളാക്കാനാണ് ഇറാക്കിലേക്കും സിറിയിയിലേക്കും കടത്തിയിരുന്നത്.
തനിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതോടെ സിനിമ യാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും വെറും പ്രചാരണമല്ലെന്നും ആദ വിശദീകരിച്ചു. ഇത് ഏതെങ്കിലും മതത്തിനെതിരല്ല, മറിച്ച് തീവ്രവാദത്തിനെതിരാണെന്ന് ആദ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
ഇത് ഈ മാഫിയയാല്‍ മയക്കുമരുന്നിനടിമയാക്കപ്പെടുകയും മസ്തിക പ്രക്ഷാളനം ചെയ്യപ്പെടുകയും മാനഭംഗം ചെയ്യപ്പെടുകയും, മനുഷ്യക്കടത്തിന് വിധേയമാകുകയും ഗര്‍ഭിണിയാക്കപ്പെടുകയും, പലരാലും വീണ്ടും മാനഭംഗപ്പെടുകയും ചെയ്ത പെണ്‍കുട്ടികളുടെ കഥയാണ്. ഇവരുടെ കുഞ്ഞുങ്ങളെ ഇവരില്‍ നിന്ന് വേര്‍പെടുത്തപ്പെട്ടു. ഈ കുഞ്ഞുങ്ങളെ ഭീകരരാക്കി വളര്‍ത്തി അവരെ കൊടുംഭീകരരും ആത്മഹത്യ സ്‌ക്വാഡ്കാരുമാക്കി മാറ്റി.
ഈ സിനിമ രാഷ്ട്രീയ പ്രചാരണമാണെന്ന് പറയുന്നവര്‍ യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് വഴിതിരിച്ചുവിടാനും ഈ മനുഷ്യത്വ ഹീനമായ പ്രവൃത്തിയെ നിസ്സാരവത്കരിക്കാനുമാണ് ശ്രമിക്കുന്നത്.
ഈ സിനിമ എല്ലാ മതങ്ങളിലും പെട്ട പെണ്‍കുട്ടികളെ ബോധവത്കരിക്കാനുതകുന്നതാണ്. ഇനി ആദാ ശര്‍മ്മയ്‌ക്കെതിരെയുളള വിമര്‍ശനങ്ങളെ നോക്കാം.
ഒരു സയ്യദ് ആമീര്‍ ട്വിറ്ററില്‍ എഴുതിയത് ആദാ ശര്‍മ്മ ഏതെങ്കിലും ഇസ്ലാമിക രാജ്യത്ത് പോവുമ്പോള്‍ എല്ലാ മുസ്ലിങ്ങളും ആദക്കെതിരെ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ്.
മുംബയ് കോണ്‍ഗ്രസ് ഭാരവാഹിയാണെന്ന് ട്വിറ്റര്‍ ബയോയില്‍ ഉള്ള ഒരു സുഹൈബ് സലിം ആകട്ടെ നടി നിത്യ ചെലവിനായി ഇസഌമോഫൊബിയ വളര്‍ത്തുകയാണെന്ന് ആരോപിക്കുന്നു.
ദ കേരള എക്‌സ്പ്രസില്‍ ആദാ ശര്‍മ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കഥാ പാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ശാലിനിയാകട്ടെ ഈ ചിത്രത്തില്‍ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി നിമിഷയോട് സാമ്യമുള്ള കഥാപാത്രവും. 2016 ലാണ് നിമിഷ തന്റെ ഭര്‍ത്താവ് ബെക്‌സിനോടാപ്പം അഫ്ഘാനിസ്ഥാനിലേക്ക് പറന്നത്. ഖൊറാസാന്‍ പ്രവിശ്യയില്‍ ഐ.എസില്‍ ചേരാനാണ് ഇവര്‍ പോയത്. ഐ.എസ് തീവ്രവാദിയെ വിവാഹം കഴിച്ചതോടെ നിമിഷ, ഫാത്തിമ ഇഷയായി മാറുകയായിരുന്നു. തീവ്രവാദിയായ തന്റെ ഭര്‍ത്താവ് കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് നിമിഷ പ്രസവിക്കുന്നു.
2019ല്‍ അഫ്ഗാന്‍ സര്‍ക്കാരിന് മുന്നില്‍ നിമിഷ കീഴടങ്ങേണ്ടിവരികയാണ്. ആയിഷ ആയി മാറിയ സോണിയ സെബാസ്റ്റിയന്‍, മറിയം ആയി മാറിയ മെറിന്‍ ജേക്കബ് എന്നിവരും കൂടെ അറസ്റ്റ് ചെയ്യപ്പെടുന്നു. ഇവരുടെ ഫോട്ടോ കണ്ട് നിമിഷയുടെ അമ്മയും ബെക്‌സിന്റെ അമ്മയും തിരിച്ചറിയുന്നു. ശ്രീലങ്കയിലേക്ക് മതപഠനത്തിന് പോവുകയാണെന്നാണ് നിമിഷ അമ്മ ബിന്ദുവിനോട് നേരത്തെ പറഞ്ഞിരുന്നത്.
2019ല്‍ അഫ്ഘാനിസ്ഥാനില്‍ കീഴടങ്ങിയ 900 ഐ.എസ് തീവ്രവാദികളില്‍ 10 പേര്‍ കേരളത്തില്‍ നിന്നുളളവരായിരുന്നു. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഹര്‍ റായി സാഹിബ് ഗുരുദ്വാരയില്‍ 2020 മാര്‍ച്ചില്‍ ഐ.എസ് നടത്തിയ ആക്രമണത്തില്‍ 25 സിക്കുകാരാണ് മരിച്ചത്. ഇതിന് പിറകില്‍ അബു ഖാലിദ് അല്‍ ഹിന്ദി എന്ന തീവ്രവാദി ആയിരുന്നു.
കേരളത്തില്‍ കാസര്‍ഗോഡ് തൃക്കരിപ്പൂരിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ മുഹമ്മദ് മുഹസിന്‍ ആണ് ഈ അബു ഖാലിദ് അല്‍ ഹിന്ദി എന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയതാണ്.
കണ്ണൂര്‍ സ്വദേശികളായി മിഥില്‍ രാജ്, അബ്ദുള്‍, ഹംസ എന്നിവര്‍ ഐ.എസ് പ്രവര്‍ത്തനത്തിന്റെ പേരില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. തുര്‍ക്കിയില്‍ നിന്ന് സിറിയയിലേക്ക് കടക്കുമ്പോഴാണ് ഇവര്‍ പിടിക്കപ്പെട്ടത്.