കണ്ടല യില്‍ നടന്നത് കരുവന്നൂര്‍ മോഡല്‍. തട്ടിപ്പ് നടന്നത് 200 കോടിയിലധികം രൂപയുടെ
1 min read
കണ്ടല: സി.പി.ഐ സി.പി.എമ്മിനെ മറികടന്നു. ആരാണ് വലിയ കള്ളന്‍
സി.പി.ഐക്ക് നല്ലൊരു ഇമേജ് ഉണ്ടായിരുന്നു. മാന്യന്മാര്‍ , ഇടപെടീലിലും പെരുമാറ്റത്തിലും ചെയ്തികളിലും. സി.പിഎമ്മിനെപ്പോലെ ഗുണ്ടായിസമില്ല. വന്‍തോതിലുള്ള അഴിമതിിയല്ല, റവന്യൂവിലും വനത്തിലുമൊക്കെ ചെറിയ ചെറിയ അഴിമതിയും പിരിവുമൊക്കെ നടത്തിയാലായി. അവര്‍ക്കും അവരുടെ പാര്‍ട്ടിയൊക്കെ നടത്തിക്കൊണ്ടുപോകേണ്ടേ.
മാന്യന്മാരുടെ പാര്‍ട്ടി, സി.അച്യുതമേനോന്റെയും ഇ.ചന്ദ്രശേഖരന്‍ നായരുടെയും പി.കെ.വിയുടെയുമൊക്കെ പാര്‍ട്ടി.
ആ പേരൊക്കെ കോണ്‍ഗ്രസില്‍ നിന്ന് വന്ന ഒരു ഭാസുരാംഗന്‍ ഇല്ലാതാക്കി. എന്നുവച്ചാല്‍ സി.പി.ഐക്കാര്‍ ഇതൊന്നുമറിയുന്നില്ല എന്നല്ല കേട്ടോ. എല്ലാ ംസി.പി.ഐ നേതാക്കള്‍ക്കൊക്കെ അറിയാമായിരുന്നു.
അവരൊന്നും മിണ്ടിയില്ല. കൂട്ടുനിന്നു. ഉന്നത നേതാക്കള്‍ പണം വാങ്ങി. ഭാസുരാംഗന്‍ അത് കൃത്യമായി എത്തിച്ചുകൊടുത്തു. അങ്ങനെ സി.പി.ഐയുടെ ആദര്‍ശമൊക്കെ പമ്പ കടന്നു.
പണ്ട് എന്നുവച്ചാല്‍ കഴിഞ്ഞ പിണറായി മന്ത്രിസഭയുടെ ആദ്യ നാളുകളില്‍ നമ്മുടെ കാനം രാജേന്ദ്രന്‍ ഉറഞ്ഞു തുള്ളുന്നത് നാം കണ്ടതല്ലേ. ഇടതുമുന്നണിയില്‍ വന്ന കായല്‍ രാജാവ് കുട്ടനാട് എം.എല്. എ യെ സ്വന്തം മുന്നണിക്കാരന്നെന്ന് നോക്കാതെ ,മുഖം നോക്കാതെ ആക്രമിച്ച കാനം. ആ കാനം കുറേ നാള്‍ കഴിഞ്ഞപ്പോള്‍ മിണ്ടാതായി. സി.പി.ഐയുടെ പതനം അന്ന് അണികള്‍ മണത്തതാണ്. ഇപ്പോഴത് യാഥാര്‍ഥ്യമായി.
കണ്ടല സര്‍വീസ സഹകരണ ബാങ്കില്‍ നിന്ന് സി.പി.ഐ നേതാവ് ഭാസുരാംഗനും മകനും മറ്റും തട്ടിയെടുത്തത് 200 കോടിയിലധികം വരുമെന്നാണ് തട്ടിപ്പ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഒരു വരഷത്തിലധികമായി നിക്ഷേപകര്‍ ആരോപണവുമായി രംഗത്തുവന്നിട്ട്. 30 വര്‍ഷമായി ഭാസുരാംഗന്‍ ബാങ്കിന്റെ ചുമതലയില്‍. ആരോപണം വന്നപ്പോഴൊക്കെ സി.പി.ഐ ഭാസുരംഗനെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഒടുവില്‍ എല്ലാം പുറത്തുവന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ ഭാസുരാംഗനെ പുറത്താക്കി. മറ്റ് സഖാക്കളെപോലെ ചോദ്യം ചെയ്യുന്നതിനിടിയല്‍ ഭാസുരാംഗന് അസുഖം വന്നു. കുറേ താമസിച്ചെങ്കിലും ഇ.ഡി വിട്ടില്ല. ഭാസുരാംഗനെയും മകനെയും അറസ്റ്റ് ചെയ്തു. ഇനി കസ്റ്റഡിയില്‍ വാങ്ങും. സി.പി.എമ്മുകാര്‍ മാത്രമാണ് മോശക്കാര്‍ , സി.പി.ഐക്കാരൊക്കെ നല്ലവരാണെന്ന് ആ ധാരണ ഏതായാലും മാറിക്കിട്ടി.