ചരിത്ര പ്രസിദ്ധമായ കൊല്ലന്‍കോട് തൂക്കം മാര്‍ച്ച് 25 ന്
1 min readകന്യാകുമാരി: ചരിത്ര പ്രസിദ്ധമായ കൊല്ലന്‍കോട് തൂക്കം മാര്‍ച്ച് 25 നടക്കും. കന്യാകുമാരി ജില്ലയിലെ കൊല്ലന്‍കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ തൂക്ക മഹോത്സവം മാര്‍ച്ച് 16 ന് ആരംഭിച്ചു.
തെക്കന്‍ തിരുവിതാംകൂറിലെ ഏറ്റവും പ്രസിദ്ധമായ ഷേത്രമാണ് കൊല്ലന്‍കോട് ശ്രീ ഭദ്രകാളി ക്ഷേത്രം. മുടിപ്പുര എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
രണ്ടു മുടികളില്‍ ദേവി സങ്കല്പം ഭദ്രയായും രുദ്രയായും കുടികൊള്ളുന്നു.
ഇവിടത്തെ പ്രധാനപ്പെട്ട നേര്‍ച്ചയാണ് പിള്ള തൂക്കം. കുട്ടികളില്ലാത്ത ദമ്പതികള്‍ ഒരു കുഞ്ഞിന് വേണ്ടി പ്രാത്ഥിക്കുകയും അങ്ങനെ ലഭിക്കുന്ന കുഞ്ഞിനെ ഇവിടെ തൂക്ക നേര്‍ച്ച നടത്തുകയും ചെയ്യുന്നു. കൂടാതെ സന്താനങ്ങളുടെ ആരോഗ്യത്തിനും ആയുസിനും വേണ്ടി പിള്ള തൂക്കം നേര്‍ച്ചയായി അമ്മക്ക് സമര്‍പ്പിക്കുന്നു.
രണ്ടു തൂക്ക വില്ലോടുകൂടിയ രഥം ആണ് മറ്റൊരു സവിശേഷത. ഒരു പ്രാവശ്യം രഥം ക്ഷേത്രത്തിന് വലം വെയ്ക്കുമ്പോള്‍ നാല് കുഞ്ഞുങ്ങളെ തൂക്കക്കാര്‍ അവരുടെ കരങ്ങളില്‍ ഭദ്രമായി തൂക്കം നടത്തുന്നു.
ഇക്കൊല്ലം 1336 പിള്ള തൂക്കം നേര്‍ച്ചയായി സമര്‍പ്പിക്കുന്നു. 25 ന് രാവിലെ 6 മണിക്ക് തൂക്കം ആരംഭിക്കും. തുക്കം തീരുന്നതോടെ ഉത്സവം കൊടിയിറങ്ങും.