കാനഡയിലെ ഹിന്ദുക്കള്‍ ഖാലിസ്ഥാനികള്‍ക്ക് ചുട്ടമറുപടി കൊടുത്തു. ഭീകരര്‍ വാലും ചുരുട്ടി ഓടി
1 min readഇത്തവണ കളി മാറി, കൈനഡയില്‍ ഇന്ത്യാ അനുകൂല മുദ്രാവാക്യം വിളിച്ചു ഹിന്ദുക്കളും.
കാനഡ കുറേ നാളായി സിക്ക് തീവ്രവാദികളുടെ കേന്ദ്രമാണ്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഹിന്ദുക്കളെ ആക്രമിക്കലും ക്ഷേത്രം തകര്‍ക്കലുമെല്ലാം അവിടെ പതിവായിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അവരെ പിന്തുണയ്ക്കുന്നു എന്നതായിരുന്നു അവരുടെ ധൈര്യം. എന്നാല്‍ ഇന്ത്യാ സര്‍ക്കാരും നയതന്ത്ര തലത്തില്‍ ശക്തമായി ഇടപെട്ടതോടെ സിക്ക് തീവ്രവാദികള്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ലാതായി. അതിനിടെ ചില അജ്ഞാതരുടെ വെടിയേറ്റ് ചില ഭീകരര്‍ മരിക്കുകയുമുണ്ടായി. ഇന്ത്യന്‍ ഏജന്‍സികള്‍ ഇതിന് പിന്നിലുണ്ടെന്ന് ട്രൂഡോ ആരോപിച്ചിരുന്നു.
കൊല്ലപ്പെട്ടവരില്‍ പ്രമുഖനായിരുന്നു ഹര്‍ദീപ് സിംഗ് നിജ്ജാര്‍. പഞ്ചാബില്‍ 2007 ല്‍ നടന്ന സിനിമ തിയറ്റര്‍ ബോംബിങ്ങിലും 2009 സിഖ് നേതാവ് രുള്‍ദാ സിംഗിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു നിജ്ജാര്‍. ഇയാളെ ഭീകരനായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നെങ്കിലും കാനഡ അയാളെ വിട്ടുതന്നിരുന്നില്ല. ഈ വര്‍ഷം ജൂണിലായിരുന്നു നിജ്ജാര്‍ കൊല്ലപ്പെട്ടത്. ഇന്ത്യയാണ് കൊലപാതകത്തിന് പിന്നിലെന്ന് ട്രൂഡോ ആരോപിച്ചത് സെപ്തംബറിലും. എന്നാല്‍ രണ്ടുമാസം കഴിഞ്ഞിട്ടും ഈ ആരോപണത്തെ സാധൂകരിക്കാന്‍ ഒരു തെളിവും ഹാജരാക്കാന്‍ ട്രൂഡോയ്ക്കായില്ല. അതിനിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അവര്‍ നമ്മുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയപ്പോള്‍ ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിച്ചു.
കുറേയായി ഹിന്ദുക്കള്‍ക്കു ക്ഷേത്രങ്ങള്‍ക്കും നേരെ സിഖ് ഭീകരരുടെ ആക്രമണം തുടങ്ങിയിട്ട്. കാനഡയിലെ സറേയിലെ ലക്ഷ്മീ നാരായണ ക്ഷേത്രത്തിന് മുന്നിലായിരുന്നു ഇത്തവണ സിഖ് ഭീകരരുടെ പ്രകടനം. അവര്‍ ക്ഷേത്രത്തില്‍ ആരാധനയ്ക്ക് വന്നവരെ ശല്യപ്പെടുത്തി. സിഖ് ഭീകരര്‍ ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധം നടത്തിയപ്പോള്‍ ഇത്തവണ പതിവിന് വിപരീതമായി സഹികെട്ട് ഹിന്ദുക്കളും രംഗത്തിറങ്ങി.
അവരും മുദ്രാവാക്യം വിളിച്ചു. ഭീകരതയ്ക്ക് എതിരായും ഇന്ത്യാ അനുകൂല മുദ്രാവാക്യങ്ങളും അവര്‍ വിളിച്ചു. അവര്‍ ദേശഭക്തി ഗാനങ്ങള്‍ ചൊല്ലി, ഓം പ്രിന്റ് ചെയ്ത കാവിക്കൊടി അവര്‍ ഉയര്‍ത്തിപ്പിടിച്ചു. ഉച്ചത്തില്‍ വന്ദേമാതരം മുഴക്കി. സിക്ക് ഭീകരരെ നേരിടാന്‍ ഹിന്ദുക്കളോടൊപ്പം സിക്ക് മത വിശ്വാസികളും കൂടിയിരുന്നു. ഖലിസ്ഥാനെല്ലാല്‍ ്പോര്‍ക്കിസ്ഥാനാണെന്നും അവര്‍ വിളിച്ചുപറഞ്ഞു. മുഖം മൂടി ധരിച്ച ഖലിസ്ഥാനികള്‍ ക്ഷേത്രത്തിന് നേരെ ആക്രമണവുംനടത്തിയിരുന്നു. എന്നാല്‍ പോലീസെത്തി ചില ഖലിസ്ഥാനി ഭീകരരെ പിടികൂടുകയും ചെയ്തു.
ക്ഷേത്രത്തിന് മുന്നിലെ സിഖ് ഭീകരരുടെ അതിക്രമം സ്ഥിരം കാഴ്ചയാണ്. ജീവനില്‍ കൊതിയുള്ള ഹിന്ദുക്കള്‍ സാധാരണ പ്രതികരിക്കാതിരിക്കും. ഇത്തവണ എന്തായാലും സ്ഥിതിഗതികള്‍ വ്യത്യസ്തമായി. സറേയിന് പ്രതിഷേധത്തിന് തലേദിവസം മിസ്സിസൗഗയിലെ കാളിബാരി ക്ഷേത്രത്തിന് മുന്നിലും
ഒരു ഡസനോളം സിക്ക് ഭീകരര്‍ പ്രകടനം നടത്തിയിരുന്നു. ഖലിസ്ഥാനി പതാക പിടിച്ച അവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നു.
2022 സെപ്തംബറില്‍ സറേ ബ്രിട്ടിഷ് കൊളംബിയയിലെ ഭാമേശ്വരി ക്ഷേത്രം സിഖ് തീവ്രവാദികള്‍ ആക്രമിച്ച് കേടുവരുത്തിയിരന്നു. 2023 ഫെബ്രവരിയില്‍ മിസ്സിസ്വാഗയിലെ രാമക്ഷേത്രവും തകര്‍ത്തു. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ചുവരിലെഴുതി. ഈ വര്‍ഷം ജനുവരിയില്‍ കാനഡയിലെ ഒന്റാറിയോവിലെ ബ്രാംപ്ടണിലെ ഗൗരിശങ്കര്‍ ക്ഷേത്രവും സിഖ് തീവ്രവാദികള്‍ കേടുവരുത്തിയിരുന്നു. നിരോധിക്കപ്പെട്ട സിഖ് ഫോര്‍ ജസ്റ്റിസിന്റെ ആളുകളായിരുന്നു ഇതിന് പിന്നില്‍.