പിണറായി സര്‍ക്കാരിന്റെ പച്ചക്കള്ളങ്ങള്‍ പൊളിയുന്നു
1 min read
നവകേരള സദസ്സിനായി ഒരു കോടി അഞ്ചുലക്ഷം രൂപയുടെ ബെന്‍സ് ബസ് കൊണ്ടുവന്നത് കൂടുതല്‍ വാഹനങ്ങള്‍ ഓടിക്കാതെ ചെലവ് കുറയ്ക്കാനെന്ന് പിണറായി സര്‍ക്കാര്‍ പറഞ്ഞത് പച്ചക്കള്ളം. നവ കേരളയുടെ മറവില്‍ ആഡംബര ഘോഷയാത്രയാണ് സര്‍ക്കാര്‍ നടത്തുന്നത്. നവകേരള സദസ്സ് നടക്കുന്നിടത്ത് സര്‍ക്കാര്‍ വാഹനങ്ങളുടെ നീണ്ടനിര കാണാം. മന്ത്രിനാരുടെയും പരിവാരങ്ങളുടെയും മാത്രമല്ല, പരാതികള്‍ സ്വീകരിക്കാനെത്തുന്ന വകുപ്പുകളുടെയും വാടകയ്‌ക്കെടുത്ത മറ്റു വാഹനങ്ങളുടെയുമുണ്ട്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയതിനാല്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇപ്പോഴിതാ ഡിജിപി നിര്‍ദ്ദേഷം നല്‍കിയിരിക്കുന്നു. ഇനിയുള്ള ദിവസങ്ങളില്‍ അവരുടെ അകമ്പടി കൂടെ ആകുമ്പോള്‍ വാഹനങ്ങളുടെ എണ്ണം അന്‍പതിനോട് അടുക്കും.