മഹാനും കൂട്ടരും പെടും, ഞാന്‍ പെടുത്തും: അല്‍ഫോണ്‍സ് പുത്രന്‍
1 min readസോഷ്യല്‍ മീഡിയയിലും മറ്റും സജീവ സാന്നിദ്ധ്യമായ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍, ചില ആരോഗ്യപ്രശ്‌നങ്ങളുള്ളതുകൊണ്ട് തിയേറ്ററിനുവേണ്ടി സിനിമയെടുക്കുന്നത് നിര്‍ത്തുകയാണെന്ന് ഈയിടെ പറഞ്ഞിരുന്നു. ഗോള്‍ഡ് എന്ന ചിത്രത്തിന്റെ പരാജയത്തേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍. നേരം സനിമയിലെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അല്‍ഫോണ്‍സ് പുത്രന്‍ രണ്ട് പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഒരു പടം പരാജയപ്പെട്ടാല്‍ ഇത്രയും വിഷാദപ്പെടുന്നത് എന്തിനാണെന്നും അങ്ങനെ വിഷമിച്ചാല്‍ മോഹന്‍ലാലൊക്കെ സിനിമാരംഗത്ത് കാണുമോ. ഒരു ഗോള്‍ഡ് പോയാല്‍ ഒമ്പത് പ്രേമം വരുമെന്നും തിരിച്ചുവരണമെന്നും ഈ പോസ്റ്റുകളിലൊന്നിനുകീഴെ ഒരു ഫോളോവര്‍ കമന്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് അല്‍ഫോണ്‍സ് ഗോള്‍ഡിന്റെ പരാജയത്തേക്കുറിച്ച് പറഞ്ഞത്. റിലീസിന് മുമ്പ് 40 കോടി കളക്റ്റ് ചെയ്ത ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ഗോള്‍ഡ്. അതുകൊണ്ട് പടം ഫ്‌ളോപ്പ് അല്ല. തിയേറ്ററില്‍ ഫ്‌ളോപ്പ് ആകാന്‍ കാരണം മോശം പ്രചാരണവും തന്നോടുപറഞ്ഞ കുറേ കള്ളത്തരങ്ങളും, കണക്കുകള്‍ തന്നില്‍നിന്ന് മറച്ചതും തന്നെ സഹായിക്കാതിരുന്നതുമാണ്. അതിനുകാരണം പുട്ടിന് പീര പോലെ ഇതൊരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണെന്ന ഒരേയൊരു വാക്കുമാത്രം. ഇതാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞ വാക്ക്. തിയേറ്ററില്‍നിന്ന് പ്രേമത്തിന്റെ കാശ് പോലും കിട്ടാനുണ്ടെന്നാണ് അന്‍വര്‍ ഇക്ക പറഞ്ഞത്. പിന്നെ തിയേറ്റര്‍ ഓപ്പണ്‍ ചെയ്ത് ആള്‍ക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടരും എല്ലാം പെടും. ഞാന്‍ പെടുത്തും. അല്‍ഫോണ്‍സ് പുത്രന്‍ കൂട്ടിച്ചേര്‍ത്തു.