ഗവര്‍ണറുടെ റൂട്ട് ചോര്‍ത്തി നല്‍കി; പ്രതിഷേധത്തിന് പിന്നില്‍ ഗൂഡാലോചന
1 min readഗവര്‍ണറുടെ സഞ്ചാരപാത എസ്എഫ്‌ഐക്ക് ചോര്‍ത്തി നല്‍കിയത് പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് തന്നെയെന്നു സൂചന. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ കരിങ്കൊടി കാണിക്കുമെന്നും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് 3 തവണ നല്‍കിയിരുന്നു. പ്രതിഷേധ സൂചന നല്‍കിയിട്ടും ഗവര്‍ണര്‍ക്കുള്ള സുരക്ഷ പോലീസ് വര്‍ദ്ധിപ്പിച്ചില്ല. സുരക്ഷ വര്‍ദ്ധിപ്പിക്കാതിരുന്നത് ആസൂത്രിത ഗൂഡാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പാളയത്ത് അണ്ടര്‍ പാസിന് സമീപത്തും പേട്ടയിലുമായി 3 സ്ഥലങ്ങളിലാണ് പ്രതിഷേധ സൂചന നല്‍കിയിരുന്നത്. മുന്‍കരുതലോ അധിക സുരക്ഷാ നടപടികളോ പൊലീസ് സ്വീകരിക്കാത്തതുകൊണ്ടാണ് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്താന്‍ എസ്എഫ്‌ഐക്കാര്‍ക്ക് കഴിഞ്ഞത്. പരസ്യമായ പ്രതിഷേധത്തിനു ഗവര്‍ണര്‍ തയ്യാറാകുമെന്ന് സര്‍ക്കാരും കരുതിയതല്ല. ഗവര്‍ണര്‍ നടത്തിയ പ്രതിഷേധം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടത് സര്‍ക്കാരിനു തിരിച്ചടിയായി. ക്രമസമാധാനം തകര്‍ന്നുവെന്നു പരസ്യമായി പ്രഖ്യാപിച്ച ഗവര്‍ണര്‍, റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് ഉറപ്പാണ്.