ആള്‍ക്കൂട്ടത്തെ സന്തോഷിപ്പിക്കുയാണ് ലക്ഷ്യം: ഹണി റോസ്
1 min readമലയാളത്തിന്റെ പ്രിയനടിയായ ഹണി റോസിപ്പോള്‍ അറിയപ്പെടുന്നത് ഉദ്ഘാടനം സ്റ്റാര്‍ എന്ന പേരിലാണ്. കേരളത്തിലങ്ങോളം ഹണിയുടെ ഉദ്ഘാടനം നടക്കുന്നതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി നിറയാറുള്ളത്. ഹണി റോസിന് മാത്രം ഇത്രയും ഉദ്ഘാടനങ്ങള്‍ കിട്ടുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെയാണ്. ‘ഓരോരുത്തരും എത്ര പ്രാര്‍ഥനയോടും സ്വപ്‌നത്തോടുമാണ് സംരംഭങ്ങള്‍ തുടങ്ങുന്നത്. അത് ഉദ്ഘാടനം ചെയ്യാന്‍ എന്നെ തീരുമാനിക്കുന്നതും വിളിക്കുന്നതും സന്തോഷമുള്ള കാര്യമാണ്. കരിയറിന്റെ തുടക്കം മുതലേ ഉദ്ഘാടനങ്ങള്‍ കിട്ടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരും ആഘോഷിക്കുന്നത് ഇപ്പോഴാണെന്ന് മാത്രം. അഭിനയിച്ച സിനിമകള്‍ വിജയിക്കുമ്പോള്‍ ഉദ്ഘാടനങ്ങളുടെ എണ്ണം കൂടുന്നതായിരുന്നു പതിവ്. ഇപ്പോള്‍ വരുന്ന ഉദ്ഘാടനങ്ങള്‍ക്ക് സിനിമയുമായി ബന്ധമില്ല. പണ്ട് ഇത്തരം ചടങ്ങുകള്‍ക്ക് പോകുമ്പോള്‍ ഫോട്ടോയും വീഡിയോയും എടുത്തിരുന്നില്ല. ഒരു ഫോട്ടോഷൂട്ട് പോലും മര്യാദയ്ക്ക് ചെയ്യാത്ത ആളായിരുന്നു ഞാന്‍. ഇപ്പോള്‍ അതൊരു മാര്‍ക്കറ്റിങ് രീതിയാണെന്ന് തിരിച്ചറിഞ്ഞ് ചെയ്യുന്നുണ്ട്. നടി എന്ന നിലയില്‍ ഈ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ അങ്ങനെയൊക്കെ ചെയ്‌തേ പറ്റൂ. അതിന്റെ ഗുണം എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാനും പറ്റുന്നുണ്ട്. പിന്നെ എന്റെ വസ്ത്രങ്ങള്‍ എവിടെ നിന്ന് വാങ്ങിയെന്നും ഇതെന്ത് മെറ്റീരിയല്‍ ആണെന്നുമൊക്കെ ഒരുപാട് പേര്‍ ചോദിക്കാറുണ്ടെന്നും നടി പറയുന്നു.