സ്വര്ഗത്തിലാദ്യം എത്താന്‍ അനുയായികളെ പട്ടിണിക്കിട്ടു; മരിച്ചത് 81 പേര്
1 min readകെനിയയില്‍ ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച് അനുയായികളാണ് സ്വര്‍ഗത്തില്‍ നേരത്തെയെത്താനായി പട്ടിണി കിടന്ന് മരിച്ചത്.
കെനിയയിലെ മലിണ്ടിയില് ക്രിസ്ത്യന്‍ പുരോഹിതന്റെ വാഗ്ദാനം കേട്ട് 81 അനുയായികള്‍ പട്ടിണി കിടന്ന് മരിച്ചു. ഏപ്രില്‍ 15ന് ലോകം അവസാനിക്കാന്‍ പോകുകയാണെന്നും സ്വര്ഗത്തിലാദ്യമെത്താന് പട്ടിണി കിടന്നു മരിക്കണമെന്നുമാണ് ഈ പുരോഹിതന് അനുയായികളോട് പറഞ്ഞത്. കിഴക്കന്‍ കെനിയയിലെ ഷഖഹോല വനമേഖലയിലാണ് ഈ ദാരുണ സംഭവം നടന്നത്. 81 മൃതശരീരങ്ങളാണ് കിട്ടിയത്. ഇതില്‍ 8 പേരെ കാണപ്പെടുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും പിന്നീട് മരിച്ചു.
മരണ സംഖ്യ ഇനിയും കൂടുമെന്നാണ് പറഞ്ഞത്. രക്ഷാ പ്രവര്‍ത്തനം നടത്തുന്ന കെനിയന്‍ റെഡ് ക്രോസ് പറയുന്നത് 300 ഓളം പേരെ കാണാനില്ലെന്നാണ്.
ഈ മതവിഭാഗത്തിന്റെ നേതാവ് പോള്‍ മെക്കന്‍സിയെ ഏപ്രില്‍ 14 മുതല്‍ പൊലീസ് കസ്റ്റഡിയിലാണ്. 14 അനുയായികളും കസ്റ്റഡിയിലുണ്ട്. അയാളും ഭക്ഷണവും വെള്ളവും വേണ്ടെന്ന് പറയുകയാണെന്ന് കെനിയന്‍ മാദ്ധ്യമങ്ങള്‍ പറയുന്നു.
കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ വെള്ളംകുടിച്ചതിന്റെ പേരില്‍ പുറത്താക്കിയത്രെ. ഇയാളടെ സുഹൃത്തായ സ്റ്റീഫന്‍ മിറ്റ്വി ആണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ഏപ്രില്‍ 15ന് ലോകം അവസാനിക്കുമെന്നാണ് മെക്കന്‍സി അനുയായികളെ അറിയിച്ചത്. അതിന് മുമ്പ് പട്ടിണി കിടന്ന മരിച്ചാല്‍ നിങ്ങളാദ്യം സ്വര്‍ഗത്തിലെത്തുമെന്നാണ് മെക്കന്‍സി പറഞ്ഞത്. താന്‍ അവസാനമായിട്ടാണ് മരിക്കുകയെന്നും റൂം അടച്ചിടുകയാണെന്നും മെക്കന്‍സി അനുയായികളോട് പറഞ്ഞത്രെ. ഈ വിവരം പുറത്തറിയിച്ച് മിറ്റ്വിയുടെ ഭാര്യയും ആറ് കുട്ടികളും മരിച്ചിട്ടുണ്ടാകുമെന്നാണ് അറിയുന്നത്.
മിറ്റ്വി പറയുന്നതുപോലെയാണ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരും പറയുന്നതെന്ന് മലിന്‍ഡി നഗരത്തിലെ ആശുപ്ത്രി അധികൃതര്‍ പറയുന്നു. ഇവിടെയാണ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
കുട്ടികളും യുവാക്കളും മുതിര്‍ന്നവരുമായ കൂടുതല്‍ പേരെ കൊല്ലിക്കാനാിയിരുന്ന മെക്കന്‍സിയുടെ പദ്ധതി. തനിക്ക് വിവരം കിട്ടിയ ഉടന്‍ പൊലീസിനെ അറിയിച്ചെങ്കിലും പെട്ടെന്ന് നടപടി വന്നില്ല.
നേരത്തെ ജയിലിലായിരുന്ന മെക്കന്‍സി മാര്‍ച്ച് 23ന് ശിക്ഷ കഴിഞ്ഞ് പുറത്തുവന്നത്. അതിന് ശേഷമാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.