കേരളത്തിലെ ആദ്യ മന്ത്രിസഭാംഗങ്ങൾ
1 min readഒന്നാം കേരള നിയമസഭ നിലവിൽ വന്നത് 1957 ഏപ്രിൽ 1ന് ആണ്.
എന്നാൽ ആദ്യമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് 1957 ഏപ്രിൽ 5നായിരുന്നു.
ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു മുഖ്യമന്ത്രി.
ഒരു വനിത ഉൾപ്പെടെ 11 അംഗങ്ങളായിരുന്നു മന്ത്രിസഭയിൽ ഉണ്ടായിരുന്നത്.
മന്ത്രിസഭാംഗങ്ങളെയും അവരുടെ വകുപ്പുകളും പരിചയപ്പെടാം.
1) മുഖ്യമന്ത്രി – ഇ.ഇം.എസ്. നമ്പൂതിരിപ്പാട്
2) ധനകാര്യം – സി.അച്യുതമേനോൻ
3) തൊഴിൽ, ട്രാൻസ്‌പോർട്ട് – ടി.വി.തോമസ്
4) ഭക്ഷ്യം, വനം – കെ.സി.ജോർജ്ജ്
5) വ്യവസായം – കെ.പി.ഗോപാലൻ
6) പൊതുമരാമത്ത് – ടി.എ.മജീദ്
7) തദ്ദേശഭരണം – പി.കെ.ചാത്തൻ മാസ്റ്റർ
8) വിദ്യാഭ്യാസം, സഹകരണം – ജോസഫ് മുണ്ടശ്ശേരി
9) റവന്യൂ – കെ.ആർ.ഗൗരി
10) നിയമം, വൈദ്യുതി – വി.ആർ.കൃഷ്ണയ്യർ
11) ആരോഗ്യം – ഡോ.എ.ആർ.മേനോൻ