സാമന്ത വീണ്ടും വിവാഹിതയാകുന്നു!
1 min readവരനെ കണ്ടെത്തി വീട്ടുകാര്‍…അഭ്യൂഹങ്ങള്‍ വീണ്ടും
വിമര്‍ശകരില്ലാതെ സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് സാമന്ത രുത്പ്രഭു. നാഗ ചൈതന്യയുമായി പ്രണയത്തിലായ സാമന്ത 2017 ലാണ് വിവാഹിതയാവുകയും ചില അഭിപ്രായവ്യത്യാസങ്ങള്‍ കാരണം വിവാഹമോചിതരാവുകയും ചെയ്തത്. അതിന് ശേഷവും തന്റെ കരിയറുമായി മുന്നോട്ട് പോവുകയായിരുന്ന നടി അടുത്തിടെ അനാരോഗ്യത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേള എടുത്തിരുന്നു. സിനിമയില്‍ പോലും കാണാതെ വന്നതോടെ ആരാധകരും നടിയെ കുറിച്ചോര്‍ത്ത് നിരാശരായി.
സാമന്ത രണ്ടാമതും വിവാഹിതയായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ വീണ്ടും പ്രചരിക്കുന്നു. നടിയെ കൊണ്ട് രണ്ടാമതും വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് പുറത്തു വരുന്ന വിവരം. ഔദ്യോഗികമായ സ്ഥീരികരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും നടിയുടെ വിവാഹക്കഥകളാണ് ഇപ്പോള്‍ തെലുങ്കിലെ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
താരത്തിന്റെ അടുത്ത ബന്ധുക്കളിലൊരാളെ തന്നെ സാമന്തയ്ക്ക് വരനായി വീട്ടുകാര്‍ തീരുമാനിച്ചു. എന്നാല്‍ ഈ വിവരം എത്രത്തോളം ശരിയാണെന്ന് വ്യക്തമല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമന്ത രണ്ടാമതും വിവാഹിതയാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരികയും നടി വരനെ വീട്ടില്‍ വച്ച് കണ്ടുവെന്നും വൈകാതെ വിവാഹം നടന്നേക്കുമെന്ന തരത്തില്‍ സൂചനകളും പ്രചരിച്ചു.
ഇതിനിടയില്‍ ഒരു നടനുമായി ഇഷ്ടത്തിലാണെന്ന കഥകള്‍ കൂടി പ്രചരിക്കുന്നുണ്ട്. പ്രശസ്ത നടനുമായി സാമന്ത പ്രണയത്തിലാണെന്നും അദ്ദേഹത്തെയാണ് രണ്ടാമത് വിവാഹം കഴിക്കാനായി ഒരുങ്ങുന്നതെന്നുമാണ് മറ്റ് ചില വിവരങ്ങള്‍. എന്നാല്‍ അതും കിംവദന്തികള്‍ മാത്രമാണെന്നാണ് കരുതപ്പെടുന്നത്. എന്തായാലും നടിയോ അവരുടെ കുടുംബമോ ഈ വാര്‍ത്തകളില്‍ വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ആരാധകര്‍. മുന്‍പ്, തന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍ക്കെല്ലാം നടി തന്നെയാണ് വിശദീകരണം നല്‍കിയിരുന്നത്. അതുപോലൊരു മറുപടി വിവാഹക്കാര്യത്തിലും ഉടനെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടിയെ ഇഷ്ടപ്പെടുന്നവര്‍ പറയുന്നത് അങ്ങനൊരു ആലോചന വന്നാല്‍ സാമന്ത വീണ്ടും വിവാഹം കഴിക്കണമെന്ന് തന്നെയാണ്. ശാരീരികമായിട്ടുള്ള ബുദ്ധിമുട്ടുകളെ പറ്റി നടി തുറന്ന് പറഞ്ഞതിന് ശേഷമാണ് സാമന്തയുടെ ജീവിതത്തില്‍ മറ്റൊരാളുണ്ടായിരുന്നെങ്കില്‍ നല്ലതാണെന്നുള്ള കമന്റുകള്‍ വന്ന് തുടങ്ങിയത്. അതിന് മുന്‍പ് നാഗ ചൈതന്യയുമായി പിരിയാനുള്ള കാരണം നടിയാണെന്ന ആരോപണങ്ങളായിരുന്നു.